‘പ്രധാനമന്ത്രിയോട് മാറി നിൽക്കാൻ അവർ പറയുമോ?’; 60 കഴിഞ്ഞവർ മാറിനിൽക്കണമെന്ന നിർദ്ദേശത്തിനെതിരെ ബംഗാൾ പരിശീലകൻ

60 വയസ്സു കഴിഞ്ഞവർ ടീമിനൊപ്പം ഉണ്ടാവരുതെന്ന ബിസിസിഐയുടെ മാർഗനിർദ്ദേശം തള്ളി ബംഗാൾ പരിശീലകനും മുൻ ദേശീയ താരവുമായ അരുൺ ലാൽ. 65 വയസ്സ് ആയതു കൊണ്ട് താൻ വീട്ടിൽ അടച്ചിരിക്കില്ല. 60 വയസ്സ് കഴിഞ്ഞതു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നിങ്ങൾ മാറിനിൽക്കാൻ പറയുമോ എന്നും കമൻ്റേറ്റർ കൂടിയായ അരുൺ ലാൽ ചോദിച്ചു.
Read Also : സ്പോൺസർമാരായി വിവോ തുടരും; ട്വിറ്ററിൽ ‘ബോയ്കോട്ട് ഐപിഎൽ’ ക്യാമ്പയിൻ
“ഒരു വ്യക്തി എന്ന നിലയിൽ ബംഗാളിനെ പരിശീലിപ്പിച്ചാലും ഇല്ലെങ്കിലും ഞാൻ ജീവിക്കും. 65 വയസ്സായതു കൊണ്ട് അടുത്ത 30 വർഷം ഞാൻ വീട്ടിൽ അടച്ചിരിക്കുമെന്ന് നിങ്ങൾ കരുതരുത്. അത് നടക്കില്ല. മറ്റെല്ലാവരെയും പോലെ ഞാൻ പ്രതിരോധ പ്രവർത്തനങ്ങളും മുന്നൊരുക്കങ്ങളും നടത്തും. മാസ്ക് ധരിക്കലും സാനിറ്റൈസർ ഉപയോഗവും എല്ലാം ചെയ്യും. പക്ഷേ, 60 വയസ്സ് കഴിഞ്ഞു എന്നത് കൊണ്ടു മാത്രം ഞാൻ വീട്ടിലിരിക്കില്ല. 59ഉം 60ഉം തമ്മിലുള്ള വ്യത്യാസം വൈറസിന് അറിയില്ല. ഞാൻ ആരോഗ്യവാനാണ്. നമ്മുടെ പ്രധാനമന്ത്രിക്ക് 69 വയസ്സായി. ഈ സമയത്തും അദ്ദേഹം രാജ്യത്തെ നയിക്കുന്നു. അദ്ദേഹത്തോട് മാറി നിൽക്കാന്‍ അവര്‍ ആവശ്യപ്പെടുമോ?”- അരുൺ ലാൽ ചോദിച്ചു.
Read Also : കേന്ദ്രാനുമതി ലഭിച്ചു; ഐപിഎൽ സെപ്തംബർ 19ന് ആരംഭിക്കും
പരിശീലക സംഘത്തിൽ 60 വയസ്സ് കഴിഞ്ഞവരെ ഉൾപ്പെടുത്തരുതെന്നായിരുന്നു ബിസിസിഐയുടെ മാർഗനിർദ്ദേശം. ആഭ്യന്തര മത്സരങ്ങൾ പുനരാരംഭിക്കുന്നതിൻ്റെ അടിസ്ഥാനത്തിലാണ് 100 പേജുള്ള മാർഗനിനിർദ്ദേശങ്ങൾ ബിസിസിഐ പുറത്തിറക്കിയത്. ഓരോ ടീമിനുമൊപ്പവും ചീഫ് മെഡിക്കൽ ഓഫീസർ ഉണ്ടാവണം. കളിക്കാർ ആരോഗ്യസേതു ആപ്പ് ഇൻസ്റ്റാൾ ചെയ്തിരിക്കണം തുടങ്ങി ഒട്ടേറെ നിർദ്ദേശങ്ങളാണ് ബിസിസിഐ പുറത്തിറക്കിയിരിക്കുന്നത്.
Story Highlights – Bengal coach arun lal against bcci
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here