കോട്ടയം ജില്ലാ ആശുപത്രിയില്‍ കൊവിഡ് രോഗികളുടെ ബയോവേസ്റ്റുകള്‍ സൂക്ഷിക്കുന്നത് തുറസായ സ്ഥലത്ത്

കോട്ടയം ജില്ലാ ആശുപത്രിയില്‍ കൊവിഡ് രോഗികളുടെ ബയോവേസ്റ്റുകള്‍ സൂക്ഷിക്കുന്നത് തുറസായ സ്ഥലത്ത്. ശസ്ത്രക്രിയക്ക് ശേഷമുള്ള അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയാണ് യഥാസമയം സംസ്‌കരിക്കാതെ സൂക്ഷിക്കുന്നത്. പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് മഴ നനയുന്നിടത്താണ്. രണ്ടു ദിവസങ്ങള്‍ കൂടുമ്പോഴാണ് നിലവില്‍ ബയോവേസ്റ്റുകള്‍ സംസ്‌കരിക്കാന്‍ അയക്കുന്നത്.
മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. മാലിന്യം വേസ്റ്റ് ബിന്നുകളില്‍ സൂക്ഷിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഇത് പാലിക്കപ്പെടുന്നില്ല. കഞ്ചിക്കോട് എത്തിച്ചാണ് ഇവ സംസ്‌കരിച്ചിരുന്നത്. രണ്ടോ മൂന്നോ ദിവസങ്ങള്‍ കൂടുമ്പോഴാണ് മാലിന്യങ്ങള്‍ കഞ്ചിക്കോട്ടേക്ക് എത്തിക്കുന്നത്. എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചല്ല നിലവില്‍ കോട്ടയം ജില്ലാ ആശുപത്രിയില്‍ മാലിന്യം സൂക്ഷിച്ചിരിക്കുന്നത്.
പൊതുജനങ്ങള്‍ അടക്കം സഞ്ചരിക്കുന്ന വഴിയോട് ചേര്‍ന്നാണ് മാലിന്യം സൂക്ഷിച്ചിരിക്കുന്നത്. യോഗങ്ങളില്‍ ഇക്കാര്യം പലതവണ ഉന്നയിച്ചെങ്കിലും നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആശുപത്രി വികസന സമിതി അംഗമായ പോള്‍സണ്‍ പീറ്റര്‍ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights – Kottayam District Hospital covid patients bio-waste
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here