കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ച കൊടുവള്ളി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ച കൊടുവള്ളി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊടുവള്ളി പെരിയാംതോട് കുന്നുമ്മല്‍ സാബിത്താണ് കഴിഞ്ഞദിവസം മരിച്ചത്. 27 വയസായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു മരണം. മൂന്നുമാസത്തോളമായി ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.
സാബിത്തിന്റെ മരണത്തെ തുടര്‍ന്ന് സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. ഇന്ന് ഫലം ലഭിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ നിന്നാകാം സാബിത്തിന് കൊവിഡ് ബാധിച്ചതെന്നാണ് ആരോഗ്യ വകുപ്പ് കരുതുന്നത്. കഴിഞ്ഞ ദിവസവും മെഡിക്കല്‍ കോളജിലെ കൊവിഡ് ഇതര വാര്‍ഡുകളില്‍ നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അടക്കം രോഗം സ്ഥിരീകരിച്ചിരുന്നു. സാമ്പിത്തിന്റെ മാതാപിതാക്കളോട് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Story Highlights – Kozhikode covid death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here