Advertisement

കോലഞ്ചേരിയിൽ വൃദ്ധ നേരിട്ടത് കൊടിയ പീഡനം; മൂന്ന് പേർ അറസറ്റിൽ

August 5, 2020
Google News 1 minute Read

കോലഞ്ചേരിയിൽ 75കാരി ക്രൂര ബലാത്സംഗത്തിനിരയായ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ഒരു സ്ത്രീ അടക്കം മൂന്ന് പേരാണ് പിടിയിലായത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

ചെമ്പറക്കി സ്വദേശി മുഹമ്മദ് ഷാഫി, പാങ്കോട് സ്വദേശികളായ മനോജ്, ഓമന എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 75 വയസുള്ള വൃദ്ധയ്ക്ക് പുകയില വാഗ്ദാനം ചെയ്താണ് വീട്ടിലേയ്ക്ക് കൊണ്ടുപോയതെന്ന് ഓമന മൊഴി നൽകി. ഓമനയുടെ വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്ന ഷാഫി വൃദ്ധയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. എതിർത്തപ്പോൾ ദേഹത്ത് കത്തികൊണ്ടു വരഞ്ഞു. ഒച്ചയുണ്ടാക്കിയപ്പോൾ അടിവയറ്റിൽ തൊഴിച്ചു. തുടർന്ന് ഷാഫിയും, മനോജും വൃദ്ധയെ ബലാത്സംഗം ചെയ്തു. ഇതിനിടയിൽ ജനനേന്ദ്രിയത്തിൽ കമ്പി കുത്തിയിറക്കി. ഗുരുതരമായി പരുക്കേറ്റ വയോധികയെ വീടു മുതൽ റോഡ് വരെ നടത്തി. തുടർന്ന് ഓട്ടോറിക്ഷയിൽ കയറ്റി വയോധികയുടെ വീട്ടിൽ കൊണ്ടാക്കി.

Read Also :കോലഞ്ചേരിയിലെ ബലാത്സംഘം നിർഭയക്ക് സമാനമെന്ന് ചികിത്സിച്ച ഡോക്ടർമാർ; വൃദ്ധ അപകടനില തരണം ചെയ്തിട്ടില്ല

വയോധികയുടെ കുടുംബവും നാട്ടുകാരും ചോദിച്ചപ്പോൾ വീടിന് മുന്നിലുള്ള കാനയിൽ വീണ് കമ്പി കയറിയതാണെന്ന് ഓമന തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. പ്രതികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

Story Highlights Rape, Kolanchery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here