ഇന്നത്തെ പ്രധാന വാർത്തകൾ (05-08-2020)
രാമക്ഷേത്ര നിർമാണത്തിന് തുടക്കമായി; ഐതിഹാസിക നിമിഷമെന്ന് പ്രധാനമന്ത്രി
അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് തുടക്കമായി. പ്രധാനമന്ത്രി 40 കിലോ വെള്ളി ശില പാകിയതോടെയാണ് രാമക്ഷേത്ര നിർമാണത്തിന് തുടക്കമായത്. അടുത്ത മൂന്നര വർഷം കൊണ്ടായിരിക്കും ക്ഷേത്ര നിർമാണത്തിന്റെ ആദ്യം ഘട്ടം പൂർത്തിയാക്കുക.
വഞ്ചിയൂർ ട്രഷറി തട്ടിപ്പ്; ബിജുലാൽ അറസ്റ്റിൽ
വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ് കേസിൽ ആരോപണവിധേയനായ എം. ആർ ബിജുലാൽ അറസ്റ്റിൽ. തിരുവനന്തപുരത്ത് അഭിഭാഷകന്റെ ഓഫീസിൽ വച്ചാണ് ബിജുലാലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ട്രഷറി തട്ടിപ്പ് കേസിൽ തനിക്ക് പങ്കില്ലെന്ന് വെളിപ്പെടുത്തി ബിജുലാൽ രംഗത്തെത്തിയിരുന്നു.
കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ അറിയാതെ ദേശീയപാത വെട്ടിമുറച്ച് പുതിയ നാലുവരി ദേശീയപാത നിർമാണം. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലാണ് കേട്ടുകേൾവിയില്ലാത്ത തട്ടിപ്പിലൂടെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. അനുമതിയോ ടെണ്ടറോ ഇല്ലാതെ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥർ തന്നിഷ്ടപ്രകാരം 19 കോടി രൂപയുടെ കരാർ ഉറപ്പിച്ചായിരുന്നു നിർമാണം.
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് മലപ്പുറം സ്വദേശി
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറം കോട്ടുക്കര സ്വദേശി മൊയ്തീനാണ് (75) മരിച്ചത്. കൊവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദ്രോഗി കൂടിയായിരുന്നു മൊയ്തീൻ.
കോലഞ്ചേരിയിൽ വൃദ്ധ നേരിട്ടത് കൊടിയ പീഡനം; മൂന്ന് പേർ അറസറ്റിൽ
കോലഞ്ചേരിയിൽ 75കാരി ക്രൂര ബലാത്സംഗത്തിനിരയായ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ഒരു സ്ത്രീ അടക്കം മൂന്ന് പേരാണ് പിടിയിലായത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
Story Highlights – todays news headlines august 05
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here