Advertisement

പോഗോയിലെ റോബ് തിരികെ വരുന്നു; രണ്ടാം അങ്കം ഡിസ്നി ചാനലിൽ

August 6, 2020
Google News 3 minutes Read
mad rob back disney

പോഗോയിലെ ‘മാഡ്’ എന്ന ചിൽഡ്രൻസ് പ്രോഗ്രാം അവതരിപ്പിച്ച് പ്രശസ്തനായ റോബ് വീണ്ടും ടെലിവിഷൻ അവതാരകനാവുന്നു. ഡിസ്നി ചാനലിലാണ് റോബിൻ്റെ രണ്ടാം അങ്കം. ‘മാഡ് സ്റ്റഫ് വിത്ത് റോബ്’ എന്ന തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഈ വാർത്ത പങ്കുവച്ചത്. ‘ഇമാജിൻ ദാറ്റ്’ എന്നാണ് പരിപാടിയുടെ പേര്. പരിപാടിയുടെ ട്രെയിലർ പങ്കുവച്ചു കൊണ്ടാണ് റോബ് വാർത്ത അറിയിച്ചത്.

‘മാഡി’ൻ്റെ അതേ പാതയിലുള്ള പരിപാടിയാണ് ‘ഇമാജിൻ ദാറ്റ്’ എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ഒരു മിനിട്ട് ദൈർഘ്യമുള്ള ട്രെയിലറും പോസ്റ്റും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 90കളിൽ ബാല്യം ആസ്വദിച്ചവർ ഗൃഹാതുരതയോടെയാണ് ഇത് പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള നിരവധി കമൻ്റുകളും ഈ പോസ്റ്റിൽ കാണാം. സെപ്തംബർ 6നാണ് പരിപാടി ആരംഭിക്കുക. രാവിലെ 9.30നാവും സംപ്രേഷണം.

Read Also : പോഗോയിൽ ‘മാഡ്’ അവതരിപ്പിച്ച റോബിനെ ഓർമയുണ്ടോ? ആളിപ്പോൾ ഇവിടെയുണ്ട്

ഹാരുൺ റോബർട്ട് എന്നാണ് റോബിൻ്റെ ശരിയായ പേര്. മ്യൂസിക്ക്, ആർട്ട്, ഡാൻസ് എന്ന മൂന്നു വാക്കുകൾ സമന്വയിപ്പിച്ചാണ് മാഡ് എന്ന വാക്ക് രൂപപ്പെട്ടത്. 5 വർഷവും ഏഴ് സീസണുകളും നീളുന്ന മാഡ് പരമ്പര ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 2010ൽ മാഡ് സംപ്രേഷണം നിർത്തി. പിന്നീട് റോബ് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങി, മാഡിൽ താൻ ചെയ്തുകൊണ്ടിരുന്നതും അതിൻ്റെ തുടർച്ചയും അദ്ദേഹം തൻ്റെ ചാനലിലൂടെ അവതരിപ്പിച്ചു. അടുത്തിടെയാണ് അദ്ദേഹത്തിൻ്റെ ചാനൽ ‘മാഡ് സ്റ്റഫ് വിത്ത് റോബ്’ ഒരു മില്ല്യൺ സബ്സ്ക്രൈബേഴ്സിലെത്തിയത്.

Imagine That | Disney India

I got this Disney India! Guys, here it is, the big news I have been waiting to share with all of you. Presenting #DisneyImagineThat, a brand new show on Disney Channel. Centered around my motto of adding life to everything we thought was a waste. Kaise? Simple hain, bas imagine kiya, aur bana diya! ? Disney Imagine That launches on 6th September. Stay glued to this space for more updates and behind the scene exclusives!

Posted by Mad Stuff With Rob on Monday, August 3, 2020

Story Highlights mad rob back with disney

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here