Advertisement

അണുബോംബിനെ അതിജീവിച്ച പാരസോൾ മരം; ഹിരോഷിമ ദുരന്തത്തെ മറികടന്ന ഫിനിക്‌സ് പക്ഷിയെന്ന് ഓമനപ്പേര്

August 6, 2020
Google News 2 minutes Read

ഹിരോഷിമയിലെ അണു ബോംബ് ആക്രമണത്തിന്റെ അവശേഷിപ്പുകൾ അവിടെയുള്ള മനുഷ്യർ ഇന്നും അനുഭവിക്കുന്നുണ്ട്. എന്നാൽ ബോംബ് വർഷത്തെ അവിശ്വസനീയമായ അതിജീവിച്ച വൃക്ഷം ആളുകൾക്ക് ഇന്നും അത്ഭുതം. ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ പ്രതീതിയുണ്ടാക്കുന്ന ആ വൃക്ഷത്തെ ജപ്പാൻകാർ ‘ഫിനിക്‌സ് പക്ഷി’ എന്ന ഓമനപ്പേരിട്ടാണ് വിളിക്കുന്നത്. 1945 ഓഗസ്റ്റ് ആറിന് അമേരിക്കയുടെ അണുബോംബ് വർഷത്തിൽ സകലതും തവിടുപൊടിയായപ്പോൾ ഈ വൃക്ഷം മാത്രം എല്ലാത്തിനെയും അതിജീവിച്ചു. ഒരു ചൈനീസ് അലങ്കാര വൃക്ഷമാണിത്. ചൈനയിൽ നിന്ന് ജപ്പാൻകാർ കൊണ്ടുവന്ന് ഹിരോഷിമയിൽ നട്ടുനനച്ച് വളർത്തിയ വൃക്ഷത്തിന്റെ പേര് പാരസോൾ എന്നാണ്.

Read Also : ഇന്ന് ഹിരോഷിമാ ദിനം; ലോക ജനതയെ നടുക്കിയ അണുബോംബ് ആക്രമണത്തിന്റെ 75ാം വർഷം

അണുപ്രസരത്തിന്റെ കനത്ത ആഘാതത്തിലും ഒരു ‘ഫിനിക്‌സ് പക്ഷി’യെപ്പോലെയാണ് ആ വൃക്ഷം ഉയിർത്തെഴുന്നേറ്റത്. ആ വൃക്ഷത്തിന്റെ തടിയിൽ പല ഭാഗങ്ങളിലായി കാണപ്പെട്ട ആഴമേറിയ മുറിവുകൾ ഉണങ്ങാൻ വർഷങ്ങൾ വേണ്ടിവന്നു. പക്ഷേ, അടുത്ത വസന്തത്തിൽ ലോകത്തിന്റെ പ്രതീക്ഷയുടെ പ്രതീകമായി വൃക്ഷത്തിന്റെ ശിഖരങ്ങളിൽ തളിരുകൾ പ്രത്യക്ഷപ്പെട്ടു.

75 വർഷം മുമ്പ് അത്യന്തം വിനാശകരമായ അണുബോംബ് വർഷത്തെ അതിജീവിച്ച ആ വൃക്ഷത്തിൽ ഇന്ന് നിറയെ പച്ചപ്പാണ്. ആ വൃക്ഷത്തിന് ചുറ്റും കമ്പിവേലി കെട്ടി സൂക്ഷിച്ചിട്ടുണ്ട്. അതുകാണാൻ ലോകത്തെങ്ങുനിന്നും വിനോദസഞ്ചാരികളെത്തുന്നു. ഹിരോഷിമ പീസ് മെമ്മോറിയൽ മ്യൂസിയത്തിനൊപ്പം ഈ വൃക്ഷവും ഹിരോഷിമയിലെ മനുഷ്യനിർമിത ദുരന്തത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു. അണുബോംബ് ഏൽപിച്ച ആഴത്തിലുള്ള മുറിവുകളിൽ നിന്ന് ഉയിർത്തെഴുന്നേറ്റ ഒരു ജനതയുടെ ആത്മാവിനെ ഈ വൃക്ഷത്തിൽ കാണാം.

Story Highlights hiroshima day, parasol tree survived bombing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here