ഇന്ന് ഹിരോഷിമാ ദിനം; ലോക ജനതയെ നടുക്കിയ അണുബോംബ് ആക്രമണത്തിന്റെ 75ാം വർഷം

ഇന്ന് ഹിരോഷിമ ദിനം. 75 വർഷം മുമ്പ് രണ്ടാം ലോകയുദ്ധത്തിൽ ജപ്പാനെ നശിപ്പിച്ച് അമേരിക്ക അണുബോംബ് വർഷിച്ചതിന്റെ ഓർമദിനമാണ് ഇന്ന്. അണുവായുധമുണ്ടാക്കുന്ന വിപത്ത് എത്രമാത്രം വിനാശകരമാണെന്നതിന്റെ സാക്ഷ്യമാണ് ഹിരോഷിമ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

1945 ഓഗസ്റ്റ് ആറിന് രാവിലെ എട്ടേകാലിന് ജപ്പാനിലെ ഹിരോഷിമ നഗരത്തിൽ അമേരിക്ക ലിറ്റിൽ ബോയ് എന്ന അണുബോംബ് വർഷിച്ചപ്പോൾ ഛിന്നഭിന്നമായത് ഒന്നരലക്ഷത്തോളം മനുഷ്യജീവനുകളാണ്. അണുവികിരണം ഏൽപ്പിച്ച ആഘാതം പിന്നെയും തലമുറകളിലേക്ക് നീണ്ടു.

Read Also : ഇന്ന് നാം അറിയണം ഹിരോഷിമാ ജനതയുടെ ശാപം പേറുന്ന ആ അജ്ഞാത ഘനിയെ കുറിച്ച്

ലിറ്റിൽ ബോയിയുടെ പ്രഹരത്തിൽ ഹിരോഷിമ ഏതാണ്ട് പൂർണമായും തകർന്നടിഞ്ഞു. സ്‌ഫോടനത്തിനുശേഷം ബാക്കിയായ നഗരത്തിലെ ഇൻഡസ്ട്രിയൽ പ്രൊമോഷൻ ഹാൾ ഇന്ന് ലോക പൈതൃക കേന്ദ്രമാണ്. ഹിരോഷിമാ പീസ് മെമ്മോറിയൽ എന്ന പേരിൽ സംരക്ഷിക്കപ്പെടുന്ന ആ ഇരുമ്പ് മകുടത്തിന് കീഴിൽ എല്ലാ വർഷവും ആഗസ്ത് ആറിന് ജപ്പാന്റെ മനസ് ഒന്നിച്ചു കൂടും. ലോക രാഷ്ട്രങ്ങളിൽ നിന്നുള്ള വിശിഷ്ടാതിഥികളും അവർക്കൊപ്പം പങ്കു ചേരും. ഇനിയൊരു ലോകയുദ്ധം ഉണ്ടാകരുതെന്ന പ്രാർത്ഥനയോടെ അവർ പീസ് മെമ്മോറിയലിൽ തല കുനിച്ചു നിൽക്കും.

ഹിരോഷിമ ജപ്പാന്റെ മാത്രം ഓർമയല്ല, ലോകത്തിന്റെ മുഴുവൻ ഓർമയാണ്. പരസ്പരം യുദ്ധം ചെയ്യുന്ന രാജ്യങ്ങൾ, നിരന്തരം അരങ്ങേറുന്ന ഭീകരാക്രമണങ്ങൾ.. നിശബ്ദമായ ലോകയുദ്ധത്തിന്റെ പശ്ചത്തലത്തിലാണ് പുതിയൊരു ഹിരോഷിമ ദിനവും കടന്നുപോവുന്നത്.

Story Highlights hiroshima day

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top