Advertisement

ഇന്ത്യയിൽ പ്രതിദിന കൊവിഡ് മരണസംഖ്യ ഉയരുന്നു; 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 993 പേർ

August 8, 2020
Google News 1 minute Read
993 dead in 24 hour covid india

രാജ്യത്തെ പ്രതിദിന കൊവിഡ് മരണസംഖ്യ ഉയരുന്നു. 24 മണിക്കൂറിനിടെ 993 പേർ മരിച്ചു. ആകെ മരണസംഖ്യ 42,000 കടന്നു.പ്രതിദിന കേസുകളുടെ എണ്ണം വീണ്ടും 60,000 കടന്നു. ആന്ധ്രാപ്രദേശിലും മഹാരാഷ്ട്രയിലും സ്ഥിതി ഗുരുതരമാണ്. മരണനിരക്ക് രൂക്ഷമായ രാജ്യത്തെ 16 ജില്ലകളിൽ കേന്ദ്ര മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം.

തുടർച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് പ്രതിദിന കണക്ക് അറുപതിനായിരം കടക്കുന്നത്. 24 മണിക്കൂറിനിടെ 61,537 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ പോസിറ്റീവ് കേസുകൾ 20,88,612 ആയി. മരണസംഖ്യ 42,518 ആയും ഉയർന്നു. ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മാറികഴിഞ്ഞു. കഴിഞ്ഞ എട്ടു ദിവസത്തിനിടെ ഓഗസ്റ്റ് 2 ,3 ,5 ,6 തിയതികളിൽ പ്രതിദിന പോസറ്റീവ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലാണ്.മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കേസുകൾ 10,000 ന് മുകളിലാണ്.

കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിൽ രോഗവ്യാപനം തീവ്രമായി തുടരുന്നു. ഈ സംസ്ഥാനങ്ങളിൽ നിന്നുള്ള പുതിയ കേസുകളാണ് ദേശീയ കണക്കിൽ പ്രതിഫലിക്കുന്നത്.കൂടാതെ മരണനിരക്ക് രൂക്ഷമായ ഗുജറാത്ത് ,കർണാടക,തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങളിലെ 16 ജില്ലകളോട് കേന്ദ്ര മാർഗ നിർദ്ദേശങ്ങളും ഉപദേശങ്ങളും പാലിക്കാൻ ആരോഗ്യമന്ത്രാലയം കർശന നിർദ്ദേശം നൽകി.24 മണിക്കൂറിനിടെ 48,901 പേർ രോഗമുക്തരായി.രോഗമുക്തി നിരക്ക് 68.3 ശതമാനമായി ഉയർന്നത് ആശ്വാസകണക്കായി.

Story Highlights 993 dead in 24 hour covid india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here