കരിപ്പൂരിൽ അപകടകാരിയായത് ടേബിൾ ടോപ്പ് റൺവേ? എന്താണ് ഈ റൺവേയുടെ പ്രത്യേകത? [24 Explainer]

കൊവിഡും പേമാരിയും അതീവ ദുഃഖത്തിലാഴ്ത്തിയതിനു തൊട്ടു പിന്നാലെയാണ് കേരളത്തെ കണ്ണീരിലാഴ്ത്തി കരിപ്പൂരിലെ വിമാനാപകടം ഉണ്ടാകുന്നത്. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽ നിന്ന് 190 യാത്രക്കാരുമായി വന്ന എയർ ഇന്ത്യ എക്‌സ്പ്രസിന്റെ എഎക്‌സ്ബി1344 ബി737 വിമാനം വെള്ളിയാഴ്ച രാത്രി 7.45ഓടെയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് ഏറെ ഉയർന്നു കേട്ട ഒന്നാണ് ടേബിൾ ടോപ്പ് റൺ വേ എന്ന വാക്ക് എന്താണ് ടേബിൾ ടോപ്പ് റൺവേ….?

എന്താണ് ടേബിൾ ടോപ്പ് റൺവേ

കുന്നിൻ മുകളിലെ നിരപ്പായ പ്രദേശത്ത് നിർമിക്കുന്ന റൺവേയാണ് ടേബിൾ ടോപ്പ് റൺവേ. ഇങ്ങനെയുള്ളടത്ത് റൺവേയുടെ ഒരറ്റമോ രണ്ടറ്റമോ താഴ്ന്ന നിലയിലായിരിക്കും സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 104 മീറ്റർ ഉയരത്തിൽ ടേബിൾ ടോപ്പ് റൺവേയുള്ള വിമാനത്താവളമാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം. അതുകൊണ്ട് തന്നെ ടേബിൾ ടോപ്പ് ലാൻഡിംഗ് അതീവ ശ്രമകരമായ ദൗത്യമാണ്.

/

മാത്രമല്ല, മഴയുള്ള കാലാവസ്ഥയിൽ, ടേബിൾ ടോപ്പ് ലാൻഡിംഗ് കൂടുതൽ തന്ത്രപ്രധാനമാകും. ശരിയായ ലാൻഡിംഗ് സ്ഥലം മനസിലാക്കാൻ പൈലറ്റുമാർക്ക് പലപ്പോഴും കഴിയാതെ വരുന്നത് വെല്ലുവിളി ഉയർത്തും. ഇത് വിമാനം റൺവേയെ മറികടക്കുന്നതിന് പലപ്പോഴും കാരണമാകാറുണ്ട്.

ഇനി ഏതെങ്കിലും തരത്തിൽ വിമാനം റൺവേയിൽ തെന്നിമാറുന്ന അവസ്ഥയുണ്ടായാൻ, റൺവേയ്ക്ക് ചുറ്റുമുള്ള ആക്‌സിസ് റോഡുകൾ ഉപയോഗിക്കുന്നതിനും പരിമിതികളുണ്ട്. നീളമേറിയതും ഇടുങ്ങിയതുമായ ഈ റോഡുകൾ രക്ഷാപ്രവർത്തെ സാരമായി ബാധിക്കും.

ലാൻഡിംഗിനിടെയുണ്ടാകുന്ന ചെറിയ പിഴവ് പോലും വലിയ അപകടങ്ങൾക്ക് വഴി തെളിച്ചേക്കാം. കരിപ്പൂർ വിമാനത്താവളത്തിന് പുറമേ മംഗലാപുരം വിമാനത്താവളം, മിസോറാമിലെ ലെങ് പുയി വിമാനത്താവളത്തിലുമാണ് രാജ്യത്ത് ടേബിൾ ടോപ്പ് റൺവേയുള്ളത്.

‘ഒപ്റ്റിക്കൽ ഇല്യൂഷൻ’

മറ്റൊന്ന് ടേബിൾ ടോപ്പ് റൺവേകൾ സൃഷ്ടിക്കുന്ന ‘ഒപ്റ്റിക്കൽ ഇല്യൂഷൻ’ അഥവാ മായക്കാഴ്ചയാണ്. റൺ വേയിലൂടെ താഴ്ന്നിറങ്ങുമ്പോൾ വിൻഡ് സ്‌ക്രീനിലൂടെയുള്ള കാഴ്ചയിൽ യഥാർത്ഥത്തിലുള്ള ഉയരത്തിലും മീതെയാണ് വിമാനം എന്ന മിഥ്യാബോധം അപകടം ഉണ്ടാക്കും. മാത്രമല്ല, റൺവേയിലേക്ക് പറന്നിറങ്ങുമ്പോൾ പൈലറ്റുമാരുടെ കാഴ്ചാനുഭവത്തിൽ മാറ്റം ഉണ്ടാകുന്നു. ഈ സമയം വിമാനം പെട്ടെന്ന് മുകളിലേക്ക് ഉയർത്തുക അല്ലെങ്കിൽ നിലം തൊടുക എന്ന നിർണായക തീരുമാനം എടുക്കേണ്ടതായി വരുന്നു. ലാൻഡിംഗ് പോയിന്റ് കടന്ന ശേഷമാണ് വിമാനം നിലം തൊടുന്നതെങ്കിൽ അപകടം സംഭവിക്കാം.

Story Highlights -table top runway airport

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top