Advertisement

വി മുരളീധരൻ കരിപ്പൂരിൽ; മുഖ്യമന്ത്രിയും ഗവർണറും എത്തും

August 8, 2020
Google News 2 minutes Read

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ കരിപ്പൂരിലെത്തി. പുലർച്ചെ രണ്ട് മണിയോടെ ഡൽഹിയിൽ നിന്ന് പുറപ്പെട്ട അദ്ദേഹം അഞ്ചരയോടെയാണ് ഇദ്ദേഹം സ്ഥലത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് സംഭവത്തിലെ അനുശോചനം അറിയിച്ചിട്ടുണ്ടെന്നും ആവശ്യമായ രക്ഷാ പ്രവർത്തനത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഏകദേശം ആറ് മണിയോടെ മലപ്പുറം ജില്ലാ കളക്ടർ രക്ഷാപ്രവർത്തനം അവസാനിച്ചതായി അറിയിച്ചിരുന്നു. 100ൽ അധികം ആംബുലൻസുകൾ ആണ് രക്ഷാ പ്രവർത്തനത്തിനായി ഉപയോഗിച്ചത്. സുരക്ഷാ സേനകളുടെയും നാട്ടുകാരുടെയും ഒരുമിച്ചുള്ള ശ്രമത്തിലൂടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Read Also : ഒൻപത് വർഷത്തിനിടെ കരിപ്പൂർ എയർപോർട്ടിൽ ഉണ്ടായത് നാല് അപകടങ്ങൾ

അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വിമാനാപകടം നടന്ന കരിപ്പൂർ വിമാനത്താവളം സന്ദർശിക്കും. ഒൻപത് മണിക്ക് ഹെലിക്കോപ്ടറിൽ മുഖ്യമന്ത്രി ഡിജിപി, പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരോടൊപ്പമായിരിക്കും മുഖ്യമന്ത്രി സ്ഥലം സന്ദർശിക്കുക. മന്ത്രി കെ ടി ജലീലും കരിപ്പൂരിലെത്തുമെന്നും വിവരമുണ്ട്.

തദ്ദേശ വകുപ്പ് മന്ത്രി എ സി മൊയ്തീനാണ് അടിയന്തര ചുമതല നൽകിയിരിക്കുന്നത്. പ്രദേശത്ത് ഉണ്ടായിരുന്ന മന്ത്രി എ സി മൊയ്തീനായിരുന്നു. മുഖ്യമന്ത്രി അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രി സന്ദർശിക്കാനാൻ പാടില്ലെന്നാണ് ഉദ്യോഗസ്ഥർ മൊയ്തീന് നൽകിയിരിക്കുന്ന ഉപദേശം. എന്നാൽ ആരോഗ്യ വകുപ്പ് അധികൃതർ സമ്മതിച്ചാൽ മുഖ്യമന്ത്രി ആശുപത്രിയിലും സന്ദർശനം നടത്തും. ഇന്റലിജൻസ് വൃത്തങ്ങൾ കരിപ്പൂരിലേക്ക് പോകാൻ പാടില്ലെന്ന് മുഖ്യമന്ത്രിക്ക് നിർദേശം നൽകിയിരുന്നു.

കൊവിഡ് കാലത്ത് മുഖ്യമന്ത്രി എവിടേക്കും യാത്ര ചെയ്തിരുന്നില്ല. ഇത് ആദ്യമായാണ് അദ്ദേഹം തിരുവനന്തപുരം വിടുന്നത്. കരിപ്പൂരിൽ എത്തുന്ന അദ്ദേഹം ഏകോപന തുടർ നടപടികളെ കുറിച്ച് ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിക്കുമെന്നും വിവരമുണ്ട്. ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനും ആരോഗ്യ മന്ത്രി കെ കെ ശെെലജയും സ്ഥലം സന്ദർശിക്കുമെന്നാണ് വിവരം.

എൽഡിഎഫ് യോഗം ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട രാഷ്ട്രീയ പരിപാടികൾ മാറ്റിവച്ചാണ് അദ്ദേഹം കരിപ്പൂരിൽ എത്തുക. ഉദ്യോഗസ്ഥ തലത്തിൽ മുഖ്യമന്ത്രി യാത്ര ചെയ്യേണ്ടെന്ന് തീരുമാനിച്ചിരുന്നു എങ്കിലും ദുരന്തസ്ഥലം സന്ദർശിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

Story Highlights v muraleedharan, karipur airindia flight crash

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here