ഹാസ്യ പരമ്പര ‘ചക്കപ്പഴം’ ഇന്ന് രാത്രി ഫ്‌ളവേഴ്‌സില്‍

ഫ്‌ളവേഴ്‌സ് ടിവിയിലെ പുതിയ ഹാസ്യ സീരിയൽ ‘ചക്കപ്പഴം’ ഇന്ന് മുതൽ സംപ്രേഷണം ആരംഭിക്കും. രാത്രി 10 മണിക്കാണ് സീരിയൽ സംപ്രേഷണം ചെയ്യുക.

നിരവധി സിനിമസീരിയലുകളിലൂടെ പ്രശസ്തനായ എസ്പി ശ്രീകുമാർ, അവതാരക അശ്വതി ശ്രീകാന്ത് എന്നിവരാണ് സീരിയലിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു കുടുംബത്തിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കിയാണ് സീരിയൽ അണിയിച്ചൊരുക്കിയിരിക്കുന്നത്.

Read Also : ഫ്ലവേഴ്സ് കുടുംബത്തിലേക്ക് വീണ്ടുമെത്തുന്നതിൽ സന്തോഷം; ‘ചക്കപ്പഴ’ക്കഥ പറഞ്ഞ് എസ്പി ശ്രീകുമാർ

ആശ എന്ന കഥാപാത്രത്തെയാണ് അശ്വതി ശ്രീകാന്ത് അവതരിപ്പിക്കുക. കുടുംബത്തിലെ മരുമകളും നായികയുമാണ് ആശ. തനിക്ക് തന്റേതായ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ഉണ്ടെങ്കിലും കുടുംബത്തിന്റെ പ്രാരാബ്ദ്ധങ്ങൾ നിമിത്തം അതിന് കഴിയുന്നില്ല. ഭർത്താവായ ഉത്തമനോട് വഴക്കും സംശയവും ഒട്ടും കുറവല്ലെങ്കിലും നല്ല സ്‌നേഹമുള്ള ഉത്തമയായ വീട്ടമ്മ.

ആശയുടെ ഭർത്താവ് ഉത്തമനായി എസ്പി ശ്രീകുമാർ വേഷമിടും. കുഞ്ഞുണ്ണിലളിത ദമ്പതികളുടെ മകൻ. മൃഗാശുപത്രിയിൽ കമ്പോണ്ടറും നല്ല ഒരു മൃഗസ്‌നേഹിയുമാണ് ഉത്തമൻ. മൂന്നു മക്കളുള്ള ഉത്തമൻ പക്ഷേ ആ പക്വതയിൽ അല്ല കാര്യങ്ങൾ ചെയ്യുന്നത്. ചെയ്യുന്ന പല കാര്യങ്ങളിലും ഓരോ എടാകൂടങ്ങൾ സംഭവിക്കാറുണ്ട്. ഭാര്യയുമായി നിരന്തരം വഴക്കും വക്കാണവും ഉണ്ടാക്കാറുമുണ്ട്.

സീരിയലിലെ മറ്റു കഥാപാത്രങ്ങളും അവതരിപ്പിക്കുന്ന അഭിനേതാക്കളും:

പൈങ്കിളി ശ്രുതി (കുഞ്ഞുണ്ണിലളിത ദമ്പതികളുടെ രണ്ടാമത്തെ സന്തതി)
ശിവൻ അർജുനൻ (പൈങ്കിളിയുടെ ഭർത്താവ്)
സുമേഷ് റാഫി (കുഞ്ഞുണ്ണിലളിത ദമ്പതിമാരുടെ ഇളയ സന്തതി)
കുഞ്ഞുണ്ണി അമൽ രാജ് (അച്ഛൻ)
ലളിത സബീറ്റ (അമ്മ)
മീനാക്ഷിയമ്മ ഇന്ദിരാ ദേവി (മുത്തശ്ശി)
കണ്ണൻ റയാൻ (പൈങ്കിളിശിവൻ ദമ്പതിമാരുടെ മകൻ)
ശംഭുആര്യൻ
പല്ലവി ലക്ഷ്മി
ആമി സാധിക (ഉത്തമൻആശ ദമ്പതിമാരുടെ മക്കൾ)

ഉണ്ണികൃഷ്ണൻ ആർ ആണ് ചക്കപ്പഴത്തിന്റെ സംവിധായകൻ. ക്യാമറ മിഥുൻ, അനൂപ്, അതുൽ. എഡിറ്റ് ഗിരി, ദിലീപ്

Story Highlights chakkappazham serial, starts today, flowers tv

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top