അവസാന ദിനം നാളെ; ഇഐഎ നിർദേശം സമർപ്പിക്കാതെ കേരളം

kerala keeps mum on EIA

‘ഇഐഎ വിജ്ഞാപനം പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കും’; കേരളത്തിന്റെ എതിർപ്പ് നാളെ അറിയിക്കും (Updated at 13.01pm)

ഇഐഎ വിജ്ഞാപനം സംസ്ഥാനത്ത് പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെന്ന് കേരളത്തിന്റെ നിലപാട്. വിജ്ഞാപനത്തിനെതിരായ എതിർപ്പ് നാളെ കേന്ദ്രത്തെ അറിയിക്കും. നിർദേശം അറിയിക്കാനുള്ള അവസാന തിയതി നാളെയാണ്.

ഇഐഎ നിർദേശം സമർപ്പിക്കാതെ കേരളം. ഇഐഎ ഭേദഗതിയിൽ നിർദേശം സമർപ്പിക്കാനുള്ള അവസാന ദിവസം നാളെ ആയിരിക്കെ ആണ് കേരളം നിർദ്ദേശം സമർപ്പിക്കാത്തത്. കേരളത്തോട് അടിയന്തരമായി നിർദേശങ്ങൾ ഉണ്ടെങ്കിൽ അറിയിക്കാൻ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഒരു സ്ഥാപനം ആരംഭിക്കുന്നതിന് മുമ്പ് പരിസ്ഥിതിക്കുണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ചെല്ലാം പഠിച്ച ശേഷം അനുമതി നൽകുക എന്നതാണ് നിലവിലെ ഇഐഎ നയം. ഇതിനാണ് ഭേദഗതി വരുത്തി പരിസ്ഥിതിക്ക് ദോഷകരമാകുന്ന രീതിയിൽ കേന്ദ്രം പൊളിച്ചെഴുതിയത്. നിലവിൽ കരട് രൂപത്തിലിരിക്കുന്ന ഈ ഭേദഗതി പ്രാബല്യത്തിൽ വന്നാൽ ഇനി ഒരു സ്ഥാപനം തുടങ്ങാൻ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ല. ഇത് വരുത്തിവയ്ക്കുന്ന അപകടത്തിന് ഉദാഹരണമാണ് വിശാഖപട്ടണത്തെ വിഷവാതക ദുരന്തം. വിശാഖപട്ടണത്തെ എൽജി പോളിമറിന് എൻവയോൺമെന്റ് ക്ലിയറൻസ് ലഭിച്ചിരുന്നില്ല. അതായത് കൺമുന്നിൽ നമ്മുടെ പുഴകളും വായുവുമെല്ലാം മലിനമാകുന്നത് കണ്ടാലും, എന്തിനേറെ, മനുഷ്യന് ജീവൻ പോലും നഷ്ടപ്പെട്ടാലും, നമുക്ക് പരാതിപ്പെടാൻ സാധിക്കില്ലെന്ന് ചുരുക്കം.

Read Also : എന്താണ് ഇഐഎ ? എങ്ങനെയാണ് ഇത് നമ്മെ ബാധിക്കുക ?

ഇഐഎ 2020 പ്രകാരം 1,50,000 സ്‌ക്വയർഫീറ്റിൽ കൂടുതലുള്ള കെട്ടിടത്തിന് മാത്രം ഈ അനുമതി തേടിയാൽ മതി. അതിനർത്ഥം ഒരു വിമാനത്താവളത്തിനത്ര വലുപ്പമുള്ള ഒരു പദ്ധതി നാട്ടിൽ വന്നാൽ പോലും ആ പദ്ധി പരിസ്ഥിതിക്കുണ്ടാക്കുന്ന നഷ്ടങ്ങളെ കുറിച്ചോ സമീപത്ത് താമസിക്കുന്ന മനുഷ്യ ജീവനുണ്ടാക്കുന്ന വിപത്തിനെ കുറിച്ചോ ആർക്കും പരാതിപ്പെടാൻ സാധിക്കില്ല.

ഇത് നമ്മെ മാത്രം ബാധിക്കുന്ന വിഷയമല്ല. വരും തലമുറകളെ ഒന്നടങ്കം നശിപ്പിക്കുന്ന ഒരു ഭേദഗതിയാണ്. ഇതുവരെ ഇഐഎ നിയമമായിട്ടില്ല. കരട് മാത്രമേ തയാറായിട്ടുള്ളു. ഈ ഭേദഗതിക്കെതിരായ ആശങ്കകളും പ്രതിഷേധവും ഓഗസ്റ്റ് 11 വരെ നമുക്ക് അറിയിക്കാൻ സാധിക്കും. ഇതിനായി താഴെ കൊടുത്തിരിക്കുന്ന മെയിൽ ഐഡിയിൽ ക്ലിക്ക് ചെയ്യുക
https://environmentnetworkindia.github.io/

Story Highlights kerala keeps mum on EIA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top