ഫ്രൈഡ് റൈസ് ‘നശിപ്പിച്ച’ ബിബിസി അവതാരകയെ കാണാനെത്തി അങ്കിൾ റോജർ: വീഡിയോ

ബിബിസി അവതാരക ഹെർഷ പട്ടേലിൻ്റെ ഫ്രൈഡ് റൈസ് പാചക വീഡിയോയ്ക്ക് റിയാക്ഷനുമായെത്തിയ അങ്കിൾ റോജർ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിലെ താരം. ലണ്ടനിൽ താമസിക്കുന്ന മലേഷ്യൻ കൊമേഡിയൻ നൈജൽ എൻജിയാണ് അങ്കിൾ റോജർ എന്ന പേരിൽ തൻ്റെ യൂട്യൂബ് അക്കൗണ്ടിലൂടെ വീഡിയോ പങ്കുവച്ചത്. ബിബിസി അവതാരക ഫ്രൈഡ് റൈസ് ഉണ്ടാക്കുന്നതു കണ്ട് ഏഷ്യക്കാർ മരണപ്പെടുമെന്നായിരുന്നു അങ്കിൾ റോജറുടെ ട്രോൾ. അരി കഴുകാതെ വേവിച്ചതും വേവിച്ച അരി കഴുകുന്നതുമൊക്കെ അങ്കിൾ റോജർ ഞെട്ടലോടെയാണ് വീക്ഷിച്ചത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇപ്പോഴിതാ അങ്കിൾ റോജർ ഹെർഷ പട്ടേലിനെ കാണാനെത്തിയിരിക്കുകയാണ്. കാണാനെത്തിയെന്ന് മാത്രമല്ല, ഇരുവരും ചേർന്ന് ഫ്രൈഡ് റൈസ് കുക്ക് ചെയ്യുകയും ചെയ്തു.
Read Also : ബെയ്‌റൂട്ടിലെ തകർന്ന ആശുപത്രിയിൽ കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്ത് ഒരു നഴ്‌സ്; വൈറലായി ചിത്രം
ഹെർഷ തന്നെ വീട്ടിലേക്ക് വിളിച്ചു എന്നും എന്താണ് ഇവർ തന്നോട് ചെയ്യാൻ പോകുന്നതെന്ന് തനിക്ക് അറിയില്ലെന്നും പറഞ്ഞു കൊണ്ടാണ് അങ്കിൾ റോജർ തൻ്റെ വീഡിയോ തുടങ്ങുന്നത്. കുറച്ച് മാസത്തേക്ക് താൻ വീഡിയോകൾ അപ്‌ലോഡ് ചെയ്തില്ലെങ്കിൽ പൊലീസിനെ വിവരമറിയിക്കണമെന്നും അങ്കിൾ റോജർ പറയുന്നു. പിന്നീടാണ് ഇരുവരും ചേർന്ന് ഫ്രൈഡ് റൈസ് കുക്ക് ചെയ്യുന്നത്. അവസാനം ഫ്രൈഡ് റൈസ് കഴിക്കുന്ന അങ്കിൾ റോജർ തനിക്ക് ഭക്ഷണം ഇഷ്ടപ്പെട്ടെന്ന് പറഞ്ഞിട്ടാണ് മടങ്ങുന്നത്.
ഓഗസ്റ്റ് 9ന് അപ്ലോഡ് ചെയ്ത വീഡിയോ ഇതിനോടകം 2,155,751 പേർ കണ്ടുകഴിഞ്ഞു. രണ്ട് ലക്ഷത്തോളം ലൈക്കുകളും വീഡിയോക്ക് ലഭിച്ചു.
Story Highlights – Uncle Roger meets bbc fried rice cook
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here