ഇന്നത്തെ പ്രധാന വാർത്തകൾ (13-08-2020)
പെട്ടിമുടിയിൽ പുനരധിവാസം ഉടൻ, തുടർവിദ്യാഭ്യാസ ചെലവ് മുഴുവൻ വഹിക്കും : മുഖ്യമന്ത്രി
പെട്ടിമുടിയിൽ പുനരധിവാസം ഉടൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാറിലെ പെട്ടിമുടി സന്ദർശിച്ചതിന് പിന്നാലെ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പെട്ടിമുടിയിൽ വീടുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വർണക്കടത്ത് കേസ്: സ്വപ്‌ന അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗ് വഴി സ്വർണം കടത്തിയ കേസിൽ സ്വപ്‌ന അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എറണാകുളം സാമ്പത്തിക കുറ്റക്യത്യ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
രാജ്യത്തെ കൊവിഡ് കേസുകൾ 24 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 67,000ന് അടുത്ത് പോസിറ്റീവ് കേസുകൾ
രാജ്യത്തെ കൊവിഡ് കേസുകൾ 24 ലക്ഷത്തിലേക്ക്. ആകെ മരണങ്ങൾ 47,000 കടന്നു. 24 മണിക്കൂറിനിടെ 67,000ന് അടുത്ത് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. അതേസമയം, രോഗമുക്തി നിരക്ക് 70.76 ശതമാനമായി ഉയർന്നത് ആശ്വാസമായി. പ്രതിദിന പരിശോധനകളുടെ എണ്ണം എട്ട് ലക്ഷം പിന്നിട്ടു.
ലോക്ക്ഡൗൺ കാലം ചൂഷണം ചെയ്ത് വൃക്ക മാഫിയ; കൊച്ചിയിൽ മാത്രം അഞ്ച് പേർക്ക് വൃക്ക നഷ്ടമായി
കൊവിഡിന്റെ മറവിൽ സംസ്ഥാനത്ത് അവയവ കച്ചവട മാഫിയ പിടിമുറുക്കുന്നു. ലോക്ഡൗൺ കാലത്ത് കൊച്ചിയിൽ മാത്രം അഞ്ച് വീട്ടമ്മമാർക്ക് വൃക്ക നഷ്ടപെട്ടു. മുപ്പതിലധികം പേർ ഇതിനകം വൃക്ക വിറ്റെന്ന് ഏജന്റുമാർ ട്വന്റിഫോറിനോട് പറഞ്ഞു. ട്വന്റിഫോർ എക്‌സ്‌ക്ലൂസിവ്.
കൊവിഡ് സെല്ലിൽ വിളിച്ച് ആംബുലൻസ് എത്തിയത് 4 മണിക്കൂർ വൈകി; ആശുപത്രിയിൽ എത്തും മുൻപ് രോഗി മരിച്ചു
കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂർ പായം സ്വദേശി കാപ്പാടൻ ശശിധരൻ ആണ് മരിച്ചത്. അർബുദബാധിതനായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കൊവിഡ് സെല്ലിൽ വിളിച്ചെങ്കിലും ആംബുലൻസ് വൈകിയാണ് എത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
എസ്ഡിപിഐയെ നിരോധിക്കണമെന്ന് കർണാടക സർക്കാർ
എസ്ഡിപിഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക. ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് ബംഗളൂരുവിൽ സംഘർഷം അരങ്ങേറിയതിന് പിന്നാലെയാണ് നടപടി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കർണാടക സർക്കാർ കത്തയച്ചു.
പ്രശസ്ത ഗാനരചയിതാവ് ചുനക്കര രാമൻകുട്ടി അന്തരിച്ചു
കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.84 വയസായിരുന്നു.
Story Highlights – todays news headlines august 13
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here