Advertisement

‘പെട്ടിമുടിയിലെത്തിയ മുഖ്യമന്ത്രി ദുരിതബാധിതരെ കാണാൻ കൂട്ടാക്കിയില്ല’; വിമർശനവുമായി കെ മുരളീധരൻ

August 14, 2020
Google News 1 minute Read

മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് കെ മുരളീധരൻ എംപി. രാജമല പെട്ടിമുടിയിൽ എത്തിയ മുഖ്യമന്ത്രി ദുരിത ബാധിതരെ കാണാൻ കൂട്ടാക്കിയില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. ധാർഷ്ട്യം നിറഞ്ഞ ഭരണം ഇതിന് മുൻപ് ഉണ്ടായിട്ടില്ല. എല്ലാം സ്വപ്നമായമെന്ന രീതിയിലേക്ക് ഈ സർക്കാർ മാറിയെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.

അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത് രാജ്യദ്രോഹമാണെന്നാണ് മന്ത്രി എ കെ ബാലൻ പറയുന്നത്. ഇഎംഎസ് ഉൾപ്പെടെയുള്ളവർ രാജ്യദ്രോഹികൾ ആണോ എന്നും കെ മുരളീധരൻ ചോദിച്ചു. കോൺഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കാൻ മാത്രം കമ്മ്യൂണിസ്റ്റ് വളർന്നിട്ടില്ലെന്നും കെ മുരളീധരൻ ആഞ്ഞടിച്ചു.

Story Highlights K muraleedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here