Advertisement

കെഎസ്എഫ്ഇ ഡേറ്റാ ചോര്‍ച്ച വിവാദം: പി.ടി. തോമസ് എംഎല്‍എക്ക് മറുപടിയുമായി കെഎസ്എഫ്ഇ ചെയര്‍മാന്‍

August 14, 2020
Google News 1 minute Read
ksfe

കെഎസ്എഫ്ഇ ഡാറ്റാ ചോര്‍ച്ച വിവാദത്തില്‍ പി.ടി. തോമസ് എംഎല്‍എക്ക് മറുപടിയുമായി കെഎസ്എഫ്ഇ ചെയര്‍മാന്‍. നടപടിക്രമങ്ങള്‍ പാലിച്ചാണ് ടെണ്ടര്‍ നല്‍കിയതെന്നും ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസ് പറഞ്ഞു. ഇടപാടുകാരുടെയും ജീവനക്കാരുടെയും വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് വില്‍പന നടത്തി എന്നാരോപിച്ച് പി. ടി. തോമസ് എംഎല്‍എ രംഗത്തെത്തിയിരുന്നു.

കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസിലും ഡേറ്റകള്‍ ചോര്‍ത്തിയെന്ന ആരോപണവുമായാണ് പി.ടി. തോമസ് എംഎല്‍എ രംഗത്തെത്തിയത്. 35 ലക്ഷം ഇടപാടുകാരുടെയും 7000 ത്തോളം ജീവനക്കാരുടെയും വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് വില്‍പന നടത്തി എന്നായിരുന്നു ആരോപണം. 46 ദിവസം മാത്രം പഴക്കമുള്ള അമേരിക്കന്‍ കമ്പനിയായ ക്ലിയര്‍ ഐയ്ക്ക് കരാര്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നും പി.ടി. തോമസ് ആരോപിച്ചു.

മൊബൈല്‍ ആപ്പും, വെബ് പോര്‍ട്ടലും നിര്‍മിക്കാന്‍ നടപടിക്രമങ്ങള്‍ പാലിച്ചാണ് ടെണ്ടര്‍ നല്‍കിയതെന്നും ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും കെഎസ്എഫ്ഇ ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസ് പറഞ്ഞു. ഐടി കാര്യങ്ങളില്‍ ഉപദേശം നല്‍കാനാണ് ഗിരീഷ് ബാബുവിനെ നിയമിച്ചത്. ഒരു വര്‍ഷത്തേക്കാണ് നിയമനം. ഇത് നീട്ടി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല. ഇടപാടുകാരുടെ വിവരങ്ങള്‍ നല്‍കുന്നത് ചിട്ടി നടത്തിപ്പിന്റെ ഭാഗമായി മാത്രമാണെന്നും കെഎസ്എഫ്ഇ ചെയര്‍മാന്‍ വ്യക്തമാക്കി. ഗിരീഷ് ബാബുവിനെ നിയമിച്ചതില്‍ ക്രമക്കേടുണ്ടെന്നും പിടി തോമസ് ആരോപിച്ചിരുന്നു.

Story Highlights KSFE data leak controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here