അവസാന വർഷ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികള്‍; ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

രാജ്യത്തെ സർവകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവസാന വർഷ പരീക്ഷകൾ റദ്ദാക്കണമെന്ന വിദ്യാർത്ഥികളുടെ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. നീറ്റ് പരീക്ഷയ്ക്ക് ഗൾഫ് മേഖലയിൽ പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന ആവശ്യത്തിലും കോടതി വാദം കേൾക്കും.

സർവകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവസാനവർഷ പരീക്ഷകൾ റദ്ദാക്കണമെന്ന വിദ്യാർത്ഥികളുടെ ഹർജി ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. പരീക്ഷ റദ്ദാക്കാനാകില്ലെന്നും പരീക്ഷ മാറ്റിവയ്ക്കുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നുമാണ് യുജിസി നിലപാട്. പരീക്ഷയ്ക്ക് എത്താൻ ബുദ്ധിമുട്ടുള്ളവർക്ക് പിന്നീട് പ്രത്യേക പരീക്ഷ നടത്തുമെന്നും യുജിസി കോടതിയെ അറിയിച്ചിട്ടുണ്ട്. പരീക്ഷ നടത്താൻ അനുമതി നൽകിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സത്യവാങ്മൂലം സമർപ്പിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ അനുമതി നൽകാനാകില്ലെന് മഹാരാഷ്ട്ര സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.

Read Also : യുഎഇയില്‍ കൊവിഡ് വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ഇതുവരെ പങ്കെടുത്തത് 15,000 പേര്‍

നീറ്റ് പരീക്ഷയ്ക്ക് ഗൾഫ് മേഖലയിൽ പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന ഹർജികൾ ജസ്റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. പരീക്ഷ വിദേശത്ത് നടത്താൻ കഴിയില്ലെന്ന് ദേശീയ ടെസ്റ്റിംഗ് ഏജൻസി നിലപാട് വ്യക്തമാക്കി. പേപ്പർ ബുക്ക് ഉപയോഗിക്കുന്ന നീറ്റ് പരീക്ഷയ്ക്ക് ഏകീകൃത സ്വഭാവം നിലനിർത്തേണ്ടതുണ്ട്. അതിനാൽ ഓൺലൈൻ പരീക്ഷയും അനുവദിക്കാനാകില്ലെന്ന് ദേശീയ ടെസ്റ്റിംഗ് ഏജൻസി വ്യക്തമാക്കി.

Story Highlights covid exam cancellation, plea, supreme court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top