എല്ലാ സ്വാതന്ത്ര്യ ദിനത്തിനും മുമ്പ് ആനന്ദ് മഹീന്ദ്ര ഈ കൊച്ചു മിടുക്കന്റെ വീഡിയോ കാണും

anand mahindra kid independence day video

എല്ലാ സ്വാതന്ത്ര്യ ദിനത്തിനും മുമ്പ് ആനന്ദ് മഹീന്ദ്ര കാണുന്ന ഒരു വീഡിയോ ഉണ്ട്. ഒരു കൊച്ചുമിടുക്കൻ ദേശിയ ഗാനം പാടുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. ദേശഭക്തി ഉണർത്താനായി ആനന്ദ് മഹീന്ദ്ര തന്നെ ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

കുറച്ച് നാൾ മുമ്പാണ് ഈ വീഡിയോ ആനന്ദിന്റെ ശ്രദ്ധയിൽപ്പെടുന്നത്. വീഡിയോ ഇഷ്ടപ്പെട്ട ആനന്ദ് പിന്നീടുള്ള വർഷങ്ങളിലെല്ലാം സ്വാതന്ത്ര്യ ദിനത്തിൽ ഈ വീഡിയോ മുടങ്ങാതെ കാണും.

ദേശിയഗാനം പാടുന്ന കുഞ്ഞിന്റെ നിഷ്‌കളങ്കതയും ഏകാഗ്രതയുമാണ് തന്നെ ആകർഷിച്ചതെന്ന് ആനന്ദ് ട്വീറ്റിൽ കുറിച്ചു.

Story Highlights anand mahindra independence day video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top