Advertisement

സ്വാതന്ത്ര്യദിനത്തിൽ സംസ്‌കൃത ദേശഭക്തി ഗാനവുമായി സൈനിക സംഘം

August 15, 2020
Google News 2 minutes Read

സ്വാതന്ത്ര്യദിനത്തിൽ സംസ്‌കൃത ദേശഭക്തി ഗാനവുമായി സൈനികരുടെ സംഘം. ബംഗലുരുവിൽ സേവനമനുഷ്ഠിക്കുന്ന എട്ട് സൈനികർ ചേർന്നാണ് ജയജയ ഭാരതം എന്ന പേരിൽ സംഗീത ആൽബം ഒരുക്കിയത്. ആൽബത്തിന്റെ റിലീസ് സംവിധായകൻ കൂടിയായ മേജർ രവി നിർവഹിച്ചു.

ലോക്ക് ഡൗൺ കാലത്ത് എട്ട് സൈനികർ ചേർന്ന് നിർമിച്ച സംഗീത ആൽബമാണ് ജയ ജയ ഭാരതം. ബംഗലുരുവിലെ ജോലിക്കിടയിലുള്ള വിശ്രമവേളകൾ കൊണ്ടാണ് ഇവർ ആൽബം പൂർത്തിയാക്കിയത്.

തട്ടയിൽ മനോജ്കുമാർ ഐശ്വര്യ എഴുതിയ വരികൾ സംഗീതം നൽകി ആലപിച്ചത് പ്രിയേഷ് പേരാവൂർ ആണ്. അഞ്ച് വർഷം മുൻപ് ജാൻ സെ പ്യാരാ ഭാരത്’ എന്ന ഹിന്ദി ഗാനമൊരുക്കിയതും ഇവർ തന്നെ. ജയ ജയ ഭാരതം തയാറാക്കിയത് സംസ്‌കൃതത്തിലാണ്.

ഗാനത്തിന് പിന്നിൽ പ്രവർത്തിച്ചവരെല്ലാം ബംഗലുരുവിൽ സേവനമനുഷ്ഠിക്കുന്ന സൈനികരാണ്. ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നുള്ളവർ ഈ കൂട്ടായ്മയിലുണ്ട്. വ്യത്യസ്ത മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖരുടെ പിന്തുണയും ആൽബത്തിന്റെ നിർമാണത്തിന് പിന്നിലുണ്ട്.

Story Highlights – army team with sanskrit patriotic song

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here