Advertisement

രാജ്യത്തെ കൊവിഡ് കേസുകൾ 26 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 63,590 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

August 16, 2020
Google News 2 minutes Read

രാജ്യത്തെ കൊവിഡ് കേസുകൾ 26 ലക്ഷത്തിലേക്ക്. ഇന്നലെ മാത്രം
63,000ൽ അധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അര ലക്ഷത്തോട് അടുത്തു. അതേസമയം, രോഗമുക്തി നിരക്ക് 71.9 ശതമാനമായി ഉയർന്നു. മരണനിരക്ക് രണ്ട് ശതമാനത്തിൽ താഴെ തുടരുകയാണ്.

രാജ്യത്തെ ആകെ പോസിറ്റീവ് കേസുകൾ 2,589,782 ആയി. ഒരാഴ്ചയ്ക്കിടെ 436,772 കേസുകളും 6601 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 63,590 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 944 പേർക്ക് ജീവൻ നഷ്ടമായി. നിലവിൽ 677,444 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.

മഹാരാഷ്ട്രയിൽ പ്രതിദിനം 12,000ൽ അധികം പോസിറ്റീവ് കേസുകൾ സ്ഥിരീകരിക്കുന്ന സാഹചര്യമാണുള്ളത്. ആന്ധ്ര, കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ബിഹാർ, അസം, ഒഡിഷ സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. ബിഹാറിൽ കൊവിഡ് കേസുകൾ ഒരു ലക്ഷം കടന്നു.

രാജ്യത്തെ ആകെ മരണ സംഖ്യ 49,980 ആയി. മരണനിരക്ക് 1.93 ശതമാനമായി കുറഞ്ഞത് ഏറെ ആശ്വാസം നൽകുന്നതാണ്. 24 മണിക്കൂറിനിടെ 53,322 പേർ രോഗമുക്തരായി. ഇന്നലെ മാത്രം 7,46,608 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. 2,93,09,703 സാമ്പിളുകളാണ് രാജ്യത്ത് ഇതുവരെ പരിശോധിച്ചത്.

Story Highlights -covid cases in the country to 26 lakh; In 24 hours, 63,590 more cases were confirmed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here