വിവാഹത്തിലെ പ്രിയ ചിത്രങ്ങൾ പങ്കുവച്ച് മിഹീക; റാണയെ കുറിച്ച് പ്രണയാതുരമായ കുറിപ്പ്

തെലുങ്ക് സൂപ്പർ താരം റാണാ ദഗുബട്ടിയുടെയും ബിസിനസുകാരിയായ മിഹീക ബജാജിന്റെയും വിവാഹം കഴിഞ്ഞ് അധിക നാളായില്ല.
അതിനിടയിൽ വിവാഹത്തിലെ തന്റെ പ്രിയ ചിത്രങ്ങൾ അവര്‍ പങ്കുവച്ചിരിക്കുകയാണ്. മിഹീക തന്റെ കുടുംബാംഗങ്ങൾക്കും റാണയ്ക്ക് ഒപ്പമുള്ളതുമായ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
Read Also : നടൻ റാണ ദഗുബതിയും മിഹീക ബജാജും വിവാഹിതരായി; ചിത്രങ്ങൾ കാണാം
‘എന്റെ ഇഷ്ടം, എന്റെ ജീവിതം, എന്റെ ഹൃദയം, എന്റെ ആത്മാവ്, ഞാൻ സ്വപ്‌നം കണ്ട എല്ലാമായതിനും അതിന് അപ്പുറമായതിനും നന്ദി. നിങ്ങൾ എന്നെ ജീവിതത്തിൽ കൂടുതൽ മികച്ച വ്യക്തിയാക്കുന്നു. ഐ ലവ് യു.’ എന്നാണ് മിഹീക കുറിച്ചത്.
കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മുപ്പതിൽ താഴെ അതിഥികൾ മാത്രമാണ് വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തത്.
വിവാഹത്തിനെത്തിയ അതിഥികളുടെ സുരക്ഷ കണക്കിലെടുത്ത് എല്ലാവർക്കും കൊവിഡ് ടെസ്റ്റും നടത്തിയിരുന്നു.
റാണയുടെ അടുത്ത ബന്ധുക്കളായ നടി സാമന്ത അകിനേനി, ഭർത്താവും നടനുമായ നാഗ ചൈതന്യ, നടൻ രാം ചരൺ തേജ, ഭാര്യ ഉപാസന എന്നിവരും വിവാഹത്തിൽ പങ്കെടുത്തിരുന്നു.

Story Highlights – miheeka babaj, rana dagubati
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here