കൊവിഡ് ബാധിച്ച പൊലീസുകാരിയുടെ സമ്പർക്ക പട്ടികയിലുള്ളവരോട് സ്‌റ്റേഷനിൽ ഹാജരാകാൻ നിർദേശം

അരൂർ പൊലീസ് സ്റ്റേഷനിൽ ആശങ്ക. കൊവിഡ് സ്ഥിരീകരിച്ച വനിതാ ഉദ്യോഗസ്ഥയുടെ സെക്കൻഡറി സമ്പർക്ക പട്ടികയിലുള്ള 15 പൊലീസുകാരോട് സ്റ്റേഷനിൽ ഹാജരാകാൻ ഡിവൈഎസ്പി നിർദേച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്റ്റേഷനിൽ തന്നെ താമസിച്ച് ജോലി ചെയ്യണമെന്നാണ് നിർദേശം. അതേസമയം ഡ്യൂട്ടിക്ക് നിയോഗിച്ചതിൽ അതൃപ്തി അറിയിച്ച് പൊലീസുകാർ.

ഇന്നലെയായിരുന്നു അരൂർ പൊലീസ് സ്റ്റേഷനിലെ വനിത പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 22 പൊലീസുകാർ പ്രാഥമിക സമ്പർക്ക പട്ടികയിലും, 15 പേർ സെക്കൻഡറി സമ്പർക്ക പട്ടികയിലുമുണ്ട്. എന്നാൽ സെക്കൻഡറി ലിസ്റ്റിലുള്ള ഉദ്യോഗസ്ഥരോട് ജോലിക്കെത്താനാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശം. സമ്പർക്ക പട്ടികയിലുള്ള എല്ലാവരും നീരിക്ഷത്തിൽ പോകണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി

പൊലീസ് സ്റ്റേഷനിൽ നിരീക്ഷണത്തിൽ കഴിയണമെന്ന നിർദേശത്തോട് സെക്കൻഡറി കോൺടാക്ട് ലിസ്റ്റിൽ ഉള്ള പൊലീസുക്കാർ അതൃപ്തി അറിയിച്ചു. ഇത് രോഗ വ്യാപനത്തിന് വഴിവയ്ക്കുമെന്ന ആശങ്കയിലാണിവർ. ഇവരുടെ കൊവിഡ് പരിശോധന ചൊവ്വാഴ്ച നടത്തും.

Story Highlights Coronavirus, Aroor police station

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top