ഇന്ത്യയിലെ ആദ്യ പൂർണ വെർച്വൽ സിനിമയുടെ നായകനാകാൻ പൃഥ്വിരാജ്; ചിത്രം ഒരുങ്ങുക അഞ്ച് ഭാഷകളില്‍

പുതിയ സിനിമയുടെ പ്രഖ്യാപനവുമായി പൃഥ്വിരാജ്. ഇതൊരു പുതിയ അധ്യായമായിരിക്കും എന്ന് താരം കുറിച്ചു. ‘വെല്ലുവിളി ഉയർത്തുന്ന സാഹചര്യം… പുതിയ തരം വെല്ലുവിളികൾ… നൂതനമായ പരീക്ഷണങ്ങൾ….’ എന്നും താരത്തിന്റെ വാക്കുകൾ.
പ്രേക്ഷകരിൽ ആകാംക്ഷയുണർത്തുന്ന തരത്തിലാണ് പേരിടാത്ത ചിത്രത്തിന്റെ പോസ്റ്റർ. പൂർണമായി വെർച്വൽ ആയാണ് സിനിമ നിർമാണമെന്നും പൃഥ്വി പറയുന്നു. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിലൊരു സംരംഭമെന്നും പൃഥ്വിരാജ്. ചിത്രത്തിന്റെ പോസ്റ്ററിൽ ഒരു മനുഷ്യനും പക്ഷിയുമാണുള്ളത്. പുരാണ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രമെന്നാണ് സൂചന.
Read Also : ‘നാട്ടിലെ മികച്ച ബർഗർ ഷെഫിന് പിറന്നാൾ ആശംസകൾ’; ദുൽഖറിന് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജ്
പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക്കൽ ഫ്രെയിംസും ചേർന്നാണ് സിനിമയുടെ നിർമാണം. ഗോകുൽരാജ് ഭാസ്‌കർ ആണ് സിനിമയുടെ സംവിധായകൻ. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ സിനിമ പുറത്തിറങ്ങും. പേരിട്ടില്ലാത്ത സിനിമയുടെ കൂടുതൽ വിശദാംശങ്ങൾ പിന്നീട് പുറത്തുവിടുമെന്നും പൃഥ്വിരാജ്.
Story Highlights – pritviraj sukumaran, new virtual film
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here