ഇടുക്കി വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു

acid attack

ഇടുക്കി വാത്തിക്കുടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു. വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജയുടെ മുഖത്താണ് ഭര്‍ത്താവ് അനില്‍ ആസിഡ് ഒഴിച്ചത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. ഗുരുതര പരുക്കേറ്റ ശ്രീജ തൊടുപുഴയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവ് അനിലിനെ മുരിക്കാശേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്ന് വൈകുന്നേരത്തോടെയാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം. പഞ്ചായത്ത് മീറ്റിംഗ് കഴിഞ്ഞ് ഉച്ചയ്ക്കുശേഷം വീട്ടിലെത്തിയ ശ്രീജയ്ക്കുനേരെ ഭര്‍ത്താവ് ആസിഡ് ഒഴിക്കുകയായിരുന്നു. ശ്രീജയുടെ മുഖത്തും ശരീര ഭാഗങ്ങളിലും പൊള്ളലേറ്റിട്ടുണ്ട്. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

Story Highlights acid attack, idukki vathikudy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top