Advertisement

പശ്ചാത്തല സംഗീതംകൊണ്ട് വെള്ളിത്തിരയിൽ മന്ത്രികത തീർത്ത അസാധാരണ മികവ്; ജോൺസൺ മാഷ്

August 18, 2020
Google News 1 minute Read

അധികമാരും ശ്രദ്ധിക്കാതെ പോകുന്ന മേഖലയാണ് സിനിമകളിലെ പശ്ചാത്തല സംഗീതം. പ്രേക്ഷകഹൃദയങ്ങളിലേക്ക് സിനിമയിലെ നിർണായക രംഗങ്ങൾ ആഴത്തിൽ പതിപ്പിക്കാൻ പശ്ചാത്തല സംഗീതം കൂടിയേ തീരൂ. അവിടെയാണ് ജോൺസൺ എന്ന സംഗീതസംവിധായകന്റെ അനിതരസാധാരണമായ മികവ് നാം അനുഭവിച്ചറിഞ്ഞത്.

മലയാള സിനിമയിൽ പശ്ചാത്തല സംഗീതത്തിന് പുതിയ നിർവചനം രചിച്ച സംഗീത സംവിധായകനാണ് ജോൺസൺ മാസ്റ്റർ. പത്മരാജന്റെയും ഭരതൻന്റെയും ടി.വി ചന്ദ്രന്റെ യും ക്ലാസിക് ചിത്രങ്ങളെ വേറൊരു തലത്തിലേക്കെത്തിക്കാൻ ജോൺസന്റെ പശ്ചാത്തല സംഗീതത്തിനായി.

രണ്ട് തവണയാണ് പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്‌കാരം ജോൺസനെ തേടിയെത്തിയത്. ടി വി ചന്ദ്രന്റെ പൊന്തനമാടയ്ക്കും ഹരികുമാറിന്റെ സുകൃതത്തിനും തൂവാനതുമ്പികൾ എന്ന പത്മരാജൻ ചിത്രത്തിലും മികവിന്റെ ആ അസാധാരണത്വം നിറഞ്ഞു നിന്നു. തൂവാനതുമ്പികൾ എന്ന ചിത്രത്തിൽ നായകനായ ജയകൃഷ്ണൻ ക്ലാരയ്ക്ക് കത്തെഴുതുന്ന ഒരു രംഗമുണ്ട്. നേർത്ത മഴയുടെ പശ്ചാത്തലത്തിൽ ഉയർന്നുവരുന്ന സംഗീതം… ചിത്രത്തിൽ ജോൺസൺ മാഷ് തീർത്ത മാജികിന്റെ ഉത്തമ ഉദാഹരണം.

ഭരതന്റെ ആരവം എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയാണ് സ്വതന്ത്ര സംഗീതസംവിധായകനായുള്ള ജോൺസന്റെ രംഗപ്രവേശം. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർഹിറ്റ് ചിത്രങ്ങളുടെയും പിന്നണിയിൽ ആ മാന്ത്രിക സ്പർശം നാം തിരിച്ചറിഞ്ഞു. അതൊരു ഗന്ധർവ സാന്നിധ്യം തന്നെയായിരുന്നു.

Story Highlights -extraordinary excellence in background music johnson mash

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here