വർണങ്ങളിൽ ചാലിച്ച് കടമ്മനിട്ടയിലെ പടയണി കോലങ്ങൾ; സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു

പടയണിക്ക് പേരുകേട്ട കടമ്മനിട്ടയിൽ ഇത്തവണ പടയണി കോലങ്ങൾ ഉറഞ്ഞ് തുള്ളിയില്ല. ആചാര പെരുമയുടെ ആ നല്ല മുഹൂർത്തങ്ങളെ കോർത്തിണക്കി ജനങ്ങളിലേക്ക് എത്തിക്കുകയാണ് കടമ്മനിട്ട സ്വദേശിയായ അശ്വിൻ എന്ന കലാകാരൻ. സമൂഹമാധ്യമങ്ങൾ വഴിയാണ് പടയണിയുടെ 41 ചിത്രങ്ങൾ അശ്വിൻ പങ്ക് വച്ചത്.

കടമ്മനിട്ടയിലെ ക്ഷേത്ര മുറ്റത്ത് ഇത്തവണ തുള്ളിയുറഞ്ഞാടിയെത്തുന്ന പടയണിക്കോലങ്ങളില്ല. എങ്കിലും മറുതയും മാടനും കാലനും യക്ഷിയും ഭൈരവിയുമെല്ലാം പടയണി ആസ്വാദകർക്ക് മുന്നിലെത്തി. അത് ജീവൻ തുളുമ്പുന്ന ചിത്രങ്ങളിലൂടെയാണെന്ന് മാത്രം. പൊതു വേദിയിൽ പ്രദർശിപ്പിക്കാനായി അശ്വിൻ എന്ന കലാകാരൻ തയാറാക്കിയ ചിത്രങ്ങളാണ് പടയണി ആസ്വാദകർക്കായി സമൂഹ മാധ്യമങ്ങൾ വഴി പങ്കുവച്ചത്. പടയണി പ്രേമികൾക്കും പഠിതാക്കൾക്കും ഒരു പോലെ ഗുണകരമാണ് ഓൺലൈൻ പ്രദർശനം. ഓരോ ചിത്രങ്ങൾക്കും വിവരണങ്ങളുണ്ട്.

ക്ഷേത്ര മുറ്റത്ത് ഉറഞ്ഞാടിയിരുന്ന പടയണി കോലങ്ങളെ, ഇത്തവണ കാണാൻ കഴിയാത്തത് ദുഃഖമുണ്ടാക്കുന്നതാണെങ്കിലും സമൂഹ മാധ്യമങ്ങൾ വഴി പടയണി ചിത്രങ്ങൾ ജനങ്ങൾക്ക് മുന്നിൽ എത്തിയതിലുള്ള സന്തോഷമുണ്ട് പടയണി ആചാര്യനും ആശാൻമാർക്കും. സമൂഹ മാധ്യമങ്ങളിലൂടെ പ്രദർശിപ്പിച്ച ചിത്രങ്ങൾക്ക് മികച്ച പ്രതികരണം ലഭിക്കുന്നത്.

Story Highlights -Kadamanitta padayani, social media

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top