വിരമിക്കൽ പ്രഖ്യാപനത്തിനു ശേഷം ഞങ്ങൾ കെട്ടിപ്പിടിച്ച് കരഞ്ഞു: സുരേഷ് റെയ്‌ന

Suresh Raina MS Dhoni

മുൻ നായകൻ മഹേന്ദ്രസിംഗ് ധോണിയും മധ്യനിര താരം സുരേഷ് റെയ്നയും ദേശീയ ടീമിൽ നിന്ന് വിരമിച്ചത് കഴിഞ്ഞ ദിവസമാണ്. ധോണി വിരമിച്ചതിനു പിന്നാലെ നാടകീയമായി റെയ്നയും വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. വിരമിച്ചതിനു ശേഷം തങ്ങൾ കെട്ടിപ്പിടിച്ച് കരഞ്ഞു എന്നാണ് റെയ്ന ഇപ്പോൾ വെളിപ്പെടുത്തിരിക്കുന്നത്. ദൈനിക് ജാഗ്‌രൻ ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് റെയ്നയുടെ വെളിപ്പെടുത്തൽ.

Read Also : ധോണി വിരമിച്ചതിനാൽ താൻ ഇനി ക്രിക്കറ്റ് മത്സരങ്ങൾ കാണില്ലെന്ന് പാക് ആരാധകൻ ചാച്ച

“വിരമിക്കൽ പ്രഖ്യാപനത്തിനു ശേഷം ഞങ്ങൾ കെട്ടിപ്പിടിച്ച് ഒരുപാട് കരഞ്ഞു. ഞാനും പിയുഷ് ചൗളയും അമ്പാട്ടി റായുഡുവും കേദാർ ജാദവും കരൺ ശർമ്മയും കൂടിയിരുന്ന് ഞങ്ങളുടെ കരിയറിനെപ്പറ്റിയും ബന്ധങ്ങളെപ്പറ്റിയും സംസാരിച്ചു. ഞങ്ങൾ രാത്രിയിൽ പാർട്ടി നടത്തി.”- റെയ്ന പറയുന്നു.

നേരത്തെ തീരുമാനിക്കാതെ, തൻ്റെ നായകൻ വിരമിച്ചതു കൊണ്ട് വിരമിച്ചെന്ന തോന്നൽ റെയ്ന നൽകിയെങ്കിലും കൃത്യമായ പ്ലാനിങ്ങോടെയാണ് തങ്ങൾ വിരമിച്ചതെന്നും അദ്ദേഹം ദൈനിക് ജാഗ്‌രനോട് വെളിപ്പെടുത്തി.

Read Also : ‘വൈകാരികമല്ലാത്ത’ 16 വർഷങ്ങൾ; എംഎസ് ധോണി പാഡഴിക്കുമ്പോൾ

“ധോണിയുടെ ജഴ്സി നമ്പർ ഏഴും എൻ്റേത് മൂന്നുമാണ്. അത് കൂട്ടിവായിച്ചാൽ 73 കിട്ടും. 73 വർഷത്തെ സ്വാതന്ത്ര്യമാണ് ഓഗസ്റ്റ് 15ന് ഇന്ത്യ ആഘോഷിച്ചത്. അതുകൊണ്ട് തന്നെ വിരമിക്കാൻ അതിനെക്കാൾ മികച്ച ഒരു ദിവസം ഉണ്ടായിരുന്നില്ല. ചെന്നൈയിൽ എത്തിയതിനു പിന്നാലെ ധോണി വിരമിക്കൽ പ്രഖ്യാപനം നടത്തുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് ഞാൻ തയ്യാറായിരുന്നു. ഞാനും പിയുഷ് ചൗളയും ദീപക് ചഹാറും കരൺ ശർമ്മയും ഓഗസ്റ്റ് 14ന് ചാർട്ടേഡ് വിമാനത്തിൽ റാഞ്ചിയിലെത്തി ധോണിയെയും മോനു സിംഗിനെയും കൂട്ടി ചെന്നൈയിലേക്ക് വരികയായിരുന്നു.”- റെയ്ന പറയുന്നു.

അതേ സമയം, ധോണിയും റെയ്നയും ചെന്നൈ സൂപ്പർ കിംഗ്സ് ക്യാമ്പിൽ വെച്ച് ആലിംഗനം ചെയ്യുന്ന വിഡിയോ സിഎസ്കെ ട്വിറ്റർ ഹാൻഡിൽ പുറത്തുവിട്ടു. പിയുഷ് ചൗള, കരൺ ശർമ്മ തുടങ്ങിയ താരങ്ങളെയും വീഡിയോയിൽ കാണാം.

Story Highlights We hugged and cried a lot says Suresh Raina

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top