Advertisement

ലൈഫ് മിഷൻ പദ്ധതി; കമ്മീഷനായി കിട്ടിയ കോടിക്കണക്കിന് രൂപയുമായി വിദേശ പൗരൻ മുങ്ങി

August 20, 2020
Google News 2 minutes Read

ലൈഫ് മിഷൻ പദ്ധതിയുമായി ലഭിച്ച കമ്മീഷനുമായി വിദേശ പൗരൻ മുങ്ങി. രണ്ടരക്കോടി രൂപയുമായി മുങ്ങിയത് ഈജിപ്തുകാരനായ ഖാലിദ് മുഹമ്മദ് ഷൗക്രിയാണ്. യുഎഇ കോൺസുലേറ്റിൽ അക്കൗണ്ടന്റ് ആയിരുന്നു ഷൗക്രി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പണം കിട്ടിയതിന് പിന്നാലെ ഷൗക്രി മുങ്ങി. യുഎഇയിലെ സ്വർണക്കടത്തുകാർക്ക് നൽകാൻ വേണ്ടിയാണ് ഷൗക്രി പണവുമായി കടന്നത്.

Read Also : സ്വപ്‌നയ്‌ക്കൊപ്പം ശിവശങ്കർ വിദേശയാത്ര നടത്തിയത് മൂന്ന് തവണയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ഫ്ളാറ്റ് നിര്‍മാണ കരാർ ഏറ്റെടുത്ത കൊച്ചി ആസ്ഥാനമായ യൂണി ടാക് എന്ന കമ്പനി, സ്വപ്‌നയുടെ നിർദേശ പ്രകാരമാണ് നാലേകാൽ കോടി രൂപ കമ്മീഷനായി നൽകിയതെന്നാണ് വിവരം. അതിൽ മൂന്നര കോടി ഷൗക്രിക്ക് ലഭിച്ചുവെന്നാണ് ആരോപണം. അതിൽ ഒരു കോടി സ്വപ്നക്ക് നൽകിയെന്നും കൂടാതെ സ്വപ്‌ന നിർദേശിച്ച പ്രകാരം 75 ലക്ഷം സന്ദീപിനും ലഭിച്ചുവെന്നും വിവരം. ഡോളറും ഇന്ത്യൻ കറൻസിയും ആയാണ് പണം നൽകിയതെന്നാണ് വിവരം.

അതേസമയം പ്രോട്ടോകാൾ ഉദ്യോഗസ്ഥർക്ക് സ്വപ്നയുമായി അടുത്ത ബന്ധമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. നേരത്തെ സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ ആയിരുന്ന ഷൈൻ ഹക്കുമായും സ്വപ്നക്ക് അടുത്ത ബന്ധമായിരുന്നു.

ഇന്നലെ എൻഐഎയിൽ ഹാജരായ അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസറുമായും സ്വപ്നക്ക് അടുത്ത ബന്ധമാണുള്ളത്. എം എസ് ഹരികൃഷ്ണൻ സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്ന, സരിത് എന്നിവരുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്നു. അന്വേഷണ സംഘം ചോദ്യം ചെയ്ത ഹരികൃഷ്ണന് ഇവരുമായി ബന്ധമുണ്ട് എന്ന് വ്യക്തമാണ്. സ്വപ്നയോടൊപ്പമുള്ള പ്രോട്ടോകാേൾ ഉദ്യോഗസ്ഥരുടെ ഫോട്ടോ 24ന് ലഭിച്ചു.

Story Highlights swapna suresh, gold smuggling, life mission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here