‘മിന്നും വിജയം’; സോഷ്യോളജിയിൽ ഒന്നാം റാങ്ക് നേടി ദിനു വെയിൽ

കാലടി സർവകലാശാലയിൽ നിന്ന് സോഷ്യോളജി ബിരുദാനന്തര ബിരുദത്തിൽ മിന്നുന്ന വിജയം സ്വന്തമാക്കി ദളിത് ആക്ടിവിസ്റ്റ് ദിനു വെയിൽ. ഫേസ്ബുക്കിലൂടെ ദിനു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നിരവധി പേർ ദിനുവിന് അഭിനന്ദനവുമായി രംഗത്തെത്തി.

റാങ്ക് നേടിയ സന്തോഷം പങ്കുവച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിൽ അറിവാണായുധമെന്നും ദിനു കുറിച്ചു. ടെക്ക്നിക്കലി റാങ്ക് സിസ്റ്റം തങ്ങളുടെ സർവകലാശാലയിൽ നിലവിലില്ലെന്നും ദിനു കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെ പോസ്റ്റു ചെയ്ത മറ്റൊരു കുറിപ്പിൽ രോഹിത് വെമുലയേയും ദിനു അനുസ്മരിച്ചു.

Story Highlights -dinu veil first rank in sociology

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top