ശ്രീസൈലം അണക്കെട്ടിലെ പവർ സ്റ്റേഷനിൽ വൻ അഗ്നിബാധ; 8 പേർ കുടുങ്ങി കിടക്കുന്നു

തെലങ്കാനയിലെ ശ്രീസൈലം അണക്കെട്ടിലെ പവർ സ്റ്റേഷനിൽ വൻ അഗ്നിബാധ. തീപിടുത്തത്തെ തുടർന്ന് പവർ പ്ലാന്റിന്റെ നാലാം യൂണിറ്റിൽ പൊട്ടിത്തെറിയുമുണ്ടായി. പത്ത് പേരെ അപകടത്തിൽ നിന്ന് രക്ഷിച്ചു. എട്ട് പേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്.
ഇന്നലെ രാത്രി 10.30 ഓടെയാണ് അപകടം സംഭവിക്കുന്നത്. തീപിടുത്തവും പൊട്ടിത്തെറിയും നടക്കുമ്പോൾ പ്ലാന്റിൽ 25 പേരാണ് ഉണ്ടായിരുന്നത്. സ്റ്റേഷനിൽ കറണ്ട് പോയതിനാൽ രക്ഷാപ്രവർത്തനം തടസപ്പെട്ടിരുന്നു.
കൃഷ്ണ നിദിയിൽ നിർമിച്ചിരിക്കുന്ന ഈ അണക്കെട്ടാണ് ആന്ധ്ര പ്രദേശിനെയും തെലങ്കാനയെയും വേർതിരിക്കുന്നത്.
Story Highlights – Fire at Srisailam power station in Telangana
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here