ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു; സന്ദർശനം കൊവിഡ് പ്രോട്ടോകോൾ പാലിച്ച്

ഇക്കോ ടൂറിസം മേഖലകളിൽ കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവുകൾ അനുവദിച്ചതോടെ മൂന്നാർ ഇരവികുളം നാഷണൽ പാർക്ക് എട്ട് മാസങ്ങൾക്ക് ശേഷം സന്ദർശകർക്കായി തുറന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും സന്ദർശകരെ പാർക്കിനുള്ളിൽ പ്രവേശിപ്പിക്കുക.
വരയാടുകളുടെ പ്രജനന കാലത്തോട് അനുബന്ധിച്ച് അടച്ചിടുന്ന ഇരവികുളം നാഷണൽ പാർക്ക് ഏപ്രിൽ മാസത്തിൽ തുറക്കുകയാണ പതിവ്. എന്നാൽ കൊവിഡ് പിടിമുറുക്കിതോടെ ഇത്തവണ ഏപ്രിൽ മാസം പാർക്ക് തുറക്കാൻ കഴിഞ്ഞില്ല. നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ എട്ട് മാസങ്ങൾക്ക് ശേഷമാണ് പാർക്ക് തുറക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും സന്ദർശകരെ പാർക്കിനുളളിൽ പ്രവേശിപ്പിക്കുക. താമസ സൗകര്യവും ട്രക്കിംഗും ഉണ്ടാകില്ല.
Read Also : വാഹന യാത്രികരെ ഭീതിയിലാഴ്ത്തി മൂന്നാര്‍ -ഉദുമല്‍പ്പേട്ട റോഡില്‍ കടുവകള്‍; വീഡിയോ
ഇരവികുളം നാഷണൽ പാർക്കിൽ ഇത്തവണ 111 വരയാടിൻ കുഞ്ഞുങ്ങളാണ് പിറന്നത്. ഇതോടെ മൊത്തം ആടുകളുടെ എണ്ണം 723 കൊവിഡിന്റെ പശ്ചാതലത്തിൽ പാർക്കുമായി ബന്ധപ്പെട്ട ജീവനക്കാർക്ക് ആന്റിജൻ ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ടൂറിസം നിലച്ചതോടെ റിസോർട്ടുകളിലടക്കം ആയിരക്കണക്കിന് പേരുടെ ജോലിയാണ് നഷ്ടപ്പെട്ടത്. വനംവകുപ്പിന്റെ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നതോടെ തൊഴിലാളികളുടെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.
Story Highlights – iravikulam national park, covid protocol
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here