മറയൂരിൽ യുവതിയെ കൊന്നവർ വാച്ചർമാരേയും കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി പൊലീസ്

മറയൂർ ആദിവാസി ഊരിൽ യുവതിയെ വെടിവച്ചു കൊന്നത് ചന്ദനത്തടി മോഷണക്കേസിലെ പ്രതികൾ. കൊല്ലപ്പെട്ട ചന്ദ്രികയുടെ സഹോദരി പുത്രൻ അടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മോഷണം വിവരം പുറത്തറിയിച്ചതിലുള്ള വൈരാഗ്യമാണ് കൊലക്കു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. ചന്ദനത്തടി മോഷണക്കേസിൽ പ്രതികളിൽ ഒരാളെ പിടികൂടിയ വനം വകുപ്പിലെ താത്ക്കാലിക വാച്ചർമാരെ കൊലപ്പെടുത്താനും സംഘം പദ്ധതിയിട്ടിരുന്നതായി പൊലീസ് അറിയിച്ചു.
പാളപെട്ടി ആദിവാസി ഊരിന് സമീപത്തെ കൃഷിസ്ഥലത്തുവച്ച് ഇന്നലെ രാത്രിയാണ് ചന്ദ്രികയ്ക്ക് വെടിയേറ്റത്. സംഭവത്തിൽ ചന്ദ്രികയുടെ സഹോദരി പുത്രനായ കാളിയപ്പനെയും മണികണ്ഠൻ, മാധവൻ എന്നിവരെയും നാട്ടുകാരുടെ സാഹയത്തോടെ പൊലീസ് പിടികൂടി. കാളിയപ്പനാണ് ചന്ദ്രികയെ വെടിവച്ചത്. ചന്ദനത്തടി മോഷണക്കേസുമായി ബന്ധപ്പെട്ട് കാളിയപ്പനും മാധവനും ഒളിവിലായിരുന്നു. കുട്ടാളിയായ മണികണ്‌നെ അറസ്റ്റ് ചെയ്‌തെങ്കിലും ഇയാൾ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. മോഷണ വിവരം ചന്ദ്രിക പുറത്തറിയിച്ചതിലുള്ള പൂർവ വൈരാഗ്യമാണ് കൊലക്ക് കാരണം.
Read Also :മറയൂർ ആദിവാസി ഊരിൽ യുവതി വെടിയേറ്റ് മരിച്ചു
കൊല ചെയ്യാനുപയോഗിച്ച തോക്ക് സമീപത്തെ കൃഷിസ്ഥലത്തു നിന്ന് പൊലീസ് കണ്ടെടുത്തു. പ്രതികളെ പൊലീസ് ചോദ്യം ചെയ്തു വരികായാണ്. കൊവിഡ് പരിശോധനയ്ക്കു ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും.
Story Highlights – Woman shot dead, Marayur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here