ആലപ്പുഴയിൽ കൊവിഡ് ബാധിതരുടെ വീടിന് നേരെ കല്ലേറ്

ആലപ്പുഴയിൽ വയലാറിൽ കൊവിഡ് ബാധിതരുടെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയാണ് സംഭവം. രോഗം സ്ഥിരീകരിച്ചതായുള്ള വിവരം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് കല്ലേറ് നടന്നത്.
Read Also :കൊവിഡ് വാക്‌സിൻ: ഇന്ത്യയിൽ മനുഷ്യനിൽ പരീക്ഷണം തുടങ്ങി; വിജയിച്ചാൽ ഡിസംബറോടെ വിപണിയിൽ
വയലാർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ നാല് പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകുന്നതിനായി ആംബുലൻസ് കാത്ത് നിൽക്കുന്നതിനിടെയാണ് ഇവർക്ക് നേരെ കല്ലേറ് നടന്നത്. ബൈക്കിലെത്തിയ സംഘമാണ് കല്ലെറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച നിലയിലായിരുന്നുവെന്നും പ്രതികളെ പിടികൂടാൻ ശ്രമം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
Story Highlights – Attack, Corona virus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here