കേന്ദ്രത്തിനെതിരായ സിപിഐഎം സമരത്തിൽ പങ്കെടുത്തു; കൗൺസിലറെ ബിജെപി പുറത്താക്കി

സിപിഐഎം സമരത്തിൽ പങ്കെടുത്ത ബിജെപി കൗൺസിലറെ പാർട്ടി പുറത്താക്കി. പുറത്താക്കിയത് തിരുവനന്തപുരം കോർപറേഷൻ പാൽക്കുളങ്ങര കൗൺസിലർ എസ് വിജയകുമാരിയെയാണ്. ഇവർ കേന്ദ്ര സർക്കാരിന് എതിരായ സമരത്തിലാണ് പങ്കെടുത്തത്.

Read Also : ആരോപണം നേരിടുന്ന ബിജെപി നേതാവ് ചടങ്ങിൽ; ഡൽഹി കലാപത്തെ കുറിച്ചുള്ള പുസ്തകം പിൻവലിച്ച് പ്രസാധകർ

കേന്ദ്രത്തിന്റെ നയങ്ങൾക്ക് എതിരെയുള്ള സമരത്തിലാണ് ഇവര്‍ പ്രത്യക്ഷപ്പെട്ടത്. മോദി സർക്കാർ നാടിനെയും ജനങ്ങളെയും വഞ്ചിച്ചുവെന്നും ബിജെപി കൗൺസിലർ പറഞ്ഞിരുന്നു. അതേസമയം ഇവർ പാർട്ടിയുമായി യോജിപ്പിലല്ലായിരുന്നുവെന്നും വിവരമുണ്ട്. സിപിഐഎം സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയായിരുന്നു വിജയകുമാരി തെരഞ്ഞെടുപ്പിൽ വിജയിച്ചത്.

Story Highlights bjp councillor expelled

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top