Advertisement

പെട്രോൾ വിലയിൽ വീണ്ടും വർധന

August 23, 2020
Google News 1 minute Read
petrol hike india

രാജ്യത്ത് പെട്രോൾ വില വീണ്ടും വർധിച്ചു. 14 പൈസയാണ് പെട്രോളിന് വർധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 81 രൂപ 59 പൈസയായി.

കഴിഞ്ഞ 10 ദിവസത്തിനിടെ പെട്രോളിന് വർധിച്ചത് 54 പൈസയാണ്. 81.75 രൂപയാണ് കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസൽ വില 77 രൂപ 50 പൈസയിൽ മാറ്റമില്ലതെ തുടരുകയാണ്.

മൂന്നു ദിവസംകൊണ്ട് ഡൽഹിയിൽ പെട്രോൾ വില 45 പൈസകൂടി 81.35 രൂപയായി. മുംബൈയിൽ ലിറ്ററിന് 88.02 രൂപയും ഹൈദരാബാദിൽ 84.55 രൂപയും ചെന്നൈയിൽ 84.40 രൂപയും ബെംഗളുരുവിൽ 83.99 രൂപയും കൊൽക്കത്തയിൽ 82.87 രൂപയുമാണ് പെട്രോൾ വില.

Story Highlights petrol hike india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here