വിവാഹത്തിന്റെ അഞ്ചാം വാർഷികം; കേക്ക് മുറിച്ച് ആഘോഷവുമായി അൽഫോൺസ് പുത്രനും കുടുംബവും

നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ സംവിധായകനാണ് അൽഫോൺസ് പുത്രൻ. വളരെ കുറച്ച് മാത്രം ചിത്രങ്ങളേ അദ്ദേഹം ചെയ്തിട്ടുള്ളൂവെങ്കിലും ചെയ്ത ചിത്രങ്ങളെല്ലാം തന്നെ സൂപ്പർ ഹിറ്റുകളായിരുന്നു. ലോക്ക് ഡൗണിനിടയിൽ അൽഫോൺസിന്റെയും ഭാര്യ അലീനയുടെയും ദാമ്പത്യ ജീവിതത്തിന് അഞ്ച് വർഷം തികഞ്ഞു.

Read Also : ‘ധനുഷും മകനും തമ്മിൽ വഴക്ക്’ അച്ഛനോളം വളർന്നെന്ന് ആരാധകർ

തന്റെ വിവാഹത്തിന്റെ അഞ്ചാം വാർഷികം ആഘോഷിക്കുന്ന ചിത്രങ്ങൾ അൽഫോൺസ് പുത്രൻ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചു. ആരാധകരും സുഹൃത്തുക്കളും ചിത്രത്തിന് താഴെ ആശംസകൾ നേർന്നു. 2015ലാണ് അൽഫോൺസിന്റെയും അലീനയുടെ വിവാഹം നടന്നത്. ഏതൻ, ഏയ്‌ന എന്നീ രണ്ട് മക്കളുമുണ്ട് ഈ ദമ്പതിമാർക്ക്. അലീന നിർമാതാവായ ആൽവിൻ ആന്റണിയുടെ മകളാണ്.

View this post on Instagram

5 years :) :) :) :) :) Happy anniversary to us 😀

A post shared by Alphonse Puthren (@puthrenalphonse) on

അൽഫോൺസ് പുത്രന്റെ അടുത്ത ചിത്രം നിർമിക്കുന്നത് സംവിധായകൻ അൻവർ റഷീദിന്റെ കമ്പനിയാണ്. കൂടാതെ അഭിനയത്തിലും അൽഫോൺസ് ഒരു കൈ നോക്കിയിരുന്നു. പ്രേമത്തിൽ അദ്ദേഹത്തിന്റെ റോണി വർഗീസ് എന്ന് കഥാപാത്രത്തെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. കൂടാതെ തൊബാമ എന്ന സിനിമയുടെ നിർമാതാവും അൽഫോൺസ് ആയിരുന്നു.

Story Highlights alphonse puthren, wedding anniversary

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top