‘ഭരണം അവതാരങ്ങളുടെ പിൻബലത്തിൽ; സ്വപ്‌നാ സുരേഷും ഒരു അവതാരം’; സർക്കാരിനെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ

സർക്കാരിനെ ആഞ്ഞടിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. വി ഡി സതീഷൻ എംഎൽഎ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്റെ പിന്തുണച്ചാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയിൽ സംസാരിച്ചത്. ഇത് അവതാരങ്ങളുടെ കാലമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. പിണറായി സർക്കാരിന്റെ ഭരണം അവതാരങ്ങളുടെ പിൻബലത്തിലാണ്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷും അത്തരത്തിലൊരു അവതാരമാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
പിഡബ്ല്യുസിയിൽ രണ്ട് അവതാരങ്ങളുണ്ട്. റെജി പിള്ള പിഡബ്ല്യുസിയുമായി ബന്ധപ്പെട്ടുള്ള ഒരു അവതാരമാണ്. പ്രതാപ് മോഹൻ നായർ ഇത്തരത്തിൽ മറ്റൊരു അവതാരമാണ്. ഇടതു പക്ഷ നിരീക്ഷകനെന്ന പറഞ്ഞ് ടിവിയിൽ പ്രത്യക്ഷപ്പെടുന്ന റെജി ലൂക്കോസും സ്വിറ്റ്‌സർലണ്ടിൽ നിന്നുള്ള സൂസ്റ്റൺ വോണ്ട് സൂറിയും അങ്ങനെയുള്ള അവതാരങ്ങളാണ്. ഇത്തരത്തിൽ പതിനഞ്ച് അവതാരങ്ങളുടെ പേരുൾപ്പെടുന്ന പട്ടിക തന്റെ കൈവശമുണ്ട്. ഈ അവതാരങ്ങളുടെ പക്ഷത്താണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
Story Highlights – thiruvanchoor radhakrishnan, Adjournment motion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here