രണ്ടാം പുൽവാമയ്ക്ക് ശ്രമം നടന്നതായി കണ്ടെത്തൽ

planned for second pulwama attack

രണ്ടാം പുൽവാമയ്ക്ക് ശ്രമം നടന്നതായി കുറ്റപത്രം. പുൽവാമ ആക്രമണത്തിന് പിന്നാലെ ഇതിനായുള്ള തയാറെടുപ്പുകളും ജേയ്‌ഷേ നടത്തിയിരുന്നു. പ്രധാന സൈനിക കേന്ദ്രത്തിലെക്കുള്ളതായിരുന്നു ആക്രമണ പദ്ധതി.

പുൽവാമയിലെ പങ്കിന് ഇന്ത്യൻ എജൻസികൾ തെളിവ് കണ്ടെത്തിയതോയതോടെ ആക്രമണം മാറ്റി വയ്ക്കാൻ ഐഎസ്‌ഐ നിർദേശിച്ചു. പുൽവാമയിലെ പാകിസ്താന്റെ പങ്കിനുള്ള തെളിവുകൾ കണ്ടെത്താൻ ഇന്ത്യയ്ക്ക് സാധിച്ചതിൽ പാക്ക് സർക്കാരും ഐഎസ്‌ഐയും കടുത്ത അതൃപ്തി ഭീകര സംഘങ്ങളെ അറിയിച്ചിരുന്നു.

അതേസമയം, റാവൽപിണ്ടിയിൽ ഭീകര സംഘടനകളുടെയും ഐഎസ്‌ഐ ഉദ്യോഗസ്ഥരുടെയും ഗൂഡാലോചന നടന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ഇന്ത്യയിൽ ശക്തമായ ആക്രമണങ്ങൾ നടത്താൻ ഭീകര സംഘടനകൾ ലക്ഷ്യം വയ്ക്കുന്നതായായിരുന്നു റിപ്പോർട്ട്. ഓഗസ്റ്റ് 20 ന് നടന്ന യോഗത്തിന്റെ വിവരങ്ങൾ ഇന്ത്യൻ രഹസ്യാന്വേഷണ എജൻസികൾക്ക് ലഭിച്ചു.

Read Also : റാവൽപിണ്ടിയിൽ ഭീകര പ്രവർത്തനത്തിന് ഗൂഢാലോചന; ഓഗസ്റ്റ് 20 ന് നടന്ന യോഗത്തിന്റെ വിവരങ്ങൾ ഇന്ത്യൻ രഹസ്യാന്വേഷണ എജൻസികൾക്ക്

ജെയ്‌ഷേ മുഹമ്മദ് അടക്കമുള്ള ഭീകര സംഘടനകൾ യോഗത്തിൽ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെ സ്ലീപ്പിംഗ് സെല്ലുകൾ വഴി വ്യാപകമായ ആക്രമണമാണ് ഇവർ ലക്ഷ്യം വയ്ക്കുന്നതെന്നാണ് റിപ്പോർട്ട്. രാജ്യത്താകെ സുരക്ഷാ വിഭാഗങ്ങൾക്ക് കർശന ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

Story Highlights planned for second pulwama attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top