ഇന്നത്തെ പ്രധാന വാർത്തകൾ (27-08-2020)
സ്വർണക്കടത്ത് കേസിൽ അരുൺ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യും
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെല്ലോ അരുൺ ബാലചന്ദ്രനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. നേരത്തെ ഇയാൾക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. ശിവശങ്കറിന്റെ നിർദേശം അനുസരിച്ച് കേസിലെ പ്രതികൾക്ക് ഫ്ളാറ്റ് എടുത്ത് നൽകിയതായി അരുൺ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
സെക്രട്ടേറിയറ്റ് തീപിടിത്തം; ഷോർട്ട് സർക്യൂട്ട് മൂലമെന്ന് ഫയർഫോഴ്‌സ്
സെക്രട്ടേറിയറ്റ് തീപിടിത്തം ഷോർട്ട് സർക്യൂട്ട് മൂലമെന്ന് ഫയർഫോഴ്‌സ്. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ഫയർഫോഴ്‌സ് വിഭാഗം ഇക്കാര്യം വിശദീകരിച്ചത്. പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ നൽകിയതും സമാന റിപ്പോർട്ടാണ്. ഇക്കാര്യത്തിൽ വ്യക്തത വരുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനാണ് തീരുമാനം.
പത്തനംതിട്ട ചിറ്റാറിൽ ഫോറസ്റ്റ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്യാൻ സിബിഐ സ്വതന്ത്ര ഡോക്ടർമാരുടെ പാനൽ രൂപീകരിക്കും. അടുത്തദിവസം തന്നെ പ്രഥമ വിവര റിപ്പോർട്ട് രേഖപ്പെടുത്തി സിബിഐ അന്വേഷണം തുടങ്ങും. റാന്നി മാർത്തോമ്മാ മെഡിക്കൽ മിഷൻ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മത്തായിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
‘ഇനി പേപ്പർ ഫയലുകൾ പാടില്ല’; സെക്രട്ടേറിയറ്റിലെ മുഴുവൻ ഫയലുകളും ഇ- ഫയലുകൾ ആക്കാൻ നിർദേശം
സെക്രട്ടേറിയറ്റിലെ മുഴുവൻ ഫയലുകളും ഇ- ഫയലുകൾ ആക്കണമെന്ന് നിർദേശം. പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയാണ് നിർദേശം നൽകിയത്. പേപ്പർ ഫയലുകൾ ഉടൻ സ്‌കാൻ ചെയ്ത് ഇ- ഫയലുകൾ ആക്കണമെന്നും നിർദേശത്തിലുണ്ട്. 40 വകുപ്പുകൾക്കും നിർദേശം നൽകി. അടിയന്തരമായി നടപ്പിലാക്കാൻ സാധിക്കില്ലെന്നും ചില വകുപ്പ് മേധാവികൾ മറുപടി നൽകിയതായാണ് വിവരം.
Story Highlights – todays news headlines august 27
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here