ക്വീൻ എലിസബത്തിന്റെ ഇഷ്ട ഭക്ഷണം ഗ്രിൽഡ് ചിക്കനും സാലഡും; രാജ്ഞിയുടെ ഭക്ഷണ ക്രമം വെളിപ്പെടുത്തി ഷെഫ്

പണ്ട് സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്മാരായിരുന്നു ബ്രിട്ടീഷ് രാജകുടുംബം. അതേ രാജകീയപ്രൗഡി അവർ ഇപ്പോഴും ജീവിതത്തിന് ഒപ്പം ചേർത്തുവയ്ക്കുന്നു. അപ്പോൾ ബ്രിട്ടണിലെ രാജ്ഞിയുടെ ഭക്ഷണം എങ്ങനെയായിരിക്കും? സ്വാഭാവികമായും ഉയർന്നുവരാവുന്ന സംശയം. പൊതുജനങ്ങളുടെ ഊഹാപോഹങ്ങളൊക്കെ പലതും വലുതുമായിരിക്കും. ക്വീൻ എലിസബത്ത് എന്തായിരിക്കും കഴിക്കുന്നത്?
എന്നാൽ രാജ്ഞിയുടെ ഭക്ഷണക്രമം സിംപിളാണെന്നാണ് ക്വീൻ എലിസബത്തിന്റെ ഷെഫ് പറയുന്നത്. രാജ്ഞിയുടെ ഷെഫ് ഡാരെൻ മക്ഗ്രാഡി രാജ്ഞിയുടെ ഭക്ഷണ ശീലത്തെ കുറിച്ച് പറയുന്ന വിഡിയോ വൈറലാണ്.
ഇദ്ദേഹം രാജ്ഞിയുടെ ഭക്ഷണ ശീലത്തെ കുറിച്ച് ഒരു പുസ്തകം വരെ എഴുതിയിട്ടുണ്ട്!!! ‘ഈറ്റിംഗ് റോയലി’ എന്നാണ് പുസ്തകത്തിന്റെ പേര്. പതിനൊന്ന് വർഷം ബക്കിംങ്ഹാം കൊട്ടാരത്തിലെ ഷെഫായിരുന്നു 58 കാരനായ മക്ഗ്രാഡി.
Read Also : ബ്രിട്ടീഷ് നാണയത്തിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം വരുന്നു
ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഇവനിംഗ് ടി, ഡിന്നർ എന്നിങ്ങനെയാണ് രാജ്ഞിയുടെ ഭക്ഷണക്രമം. രാവിലെ ലഘു ഭക്ഷണമായി ചായ,ബിസ്‌കറ്റ്, ഒരു ബൗൾ സീരിയൽ എന്നിവയായിരിക്കും കഴിക്കുന്നത്. ഉച്ചയ്ക്ക് ഗ്രിൽഡ് ചിക്കൻ, വേവിച്ച ചീര, സുക്കിനി (courgettes) അങ്ങനെയെന്തെങ്കിലും രാജ്ഞി കഴിക്കും. പ്രിയം ഗ്രിൽഡ് ചിക്കനും സാലഡുമാണ്. വെകുന്നേരത്തെ ചായക്കൊപ്പം സ്‌കോൺസും (ഒരു തരം ബ്രെഡ് പോലെ വേവിച്ച കുക്കി) ജാമുമാണ് ക്വീൻ എലിസബത്തിന് ഇഷ്ടം. സവാളയുടെയും വെളുത്തുള്ളിയുടെയും മണത്തിനോട് താത്പര്യമില്ലാത്തത് കൊണ്ട് രാജ്ഞി അത് കഴിക്കാറില്ല.
കൊട്ടാരത്തിലെ അടുക്കളയിൽ 20 ഷെഫുമാരുണ്ട്. ഭക്ഷണം കഴിച്ചാൽ അഭിപ്രായം നേരിട്ട് പറയാറില്ലെന്നും അവർ നോട്ട്ബുക്കിൽ ഭക്ഷണം ഇഷ്ടപ്പെട്ടില്ലെങ്കിൽ കുറിക്കുമെന്നുമാണ് കുക്ക് പറയുന്നത്. രാജ്ഞിക്കൊപ്പം ടൂറുകളിൽ പങ്കെടുത്തിട്ടുള്ള മക്ഗ്രാഡി അഞ്ചോളം അമേരിക്കൻ പ്രസിഡന്റുമാർക്കും ഭക്ഷണം വിളമ്പി. ഡയാനാ രാജകുമാരിയുടെ കാലത്തും ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
Story Highlights – queen Elizabeth’s diet, cooks video viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here