‘കീഴ്ജീവനക്കാരനായത് കൊണ്ട് നിർദേശം അനുസരിച്ചു’ ശിവശങ്കറിന് എതിരെയുള്ള മൊഴിയിൽ ഉറച്ച് അരുൺ ബാലചന്ദ്രൻ

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് എതിരെ മൊഴി ആവർത്തിച്ച് മുന്‍ ഐടി ഫെല്ലോ അരുൺ ബാലചന്ദ്രൻ. ശിവശങ്കർ ആവശ്യപ്പെട്ടത് പ്രകാരമാണ് പ്രതികൾക്ക് ഫ്‌ളാറ്റ് എടുത്ത് നൽകിയതെന്നും ശിവശങ്കർ തന്നെയാണ് പ്രതികളെ പരിചയപ്പെടുത്തി തന്നതെന്നും അരുൺ. കീഴ്ജീവനക്കാരനായതുകൊണ്ട് ശിവശങ്കറിന്റെ നിർദേശം അനുസരിക്കുകയായിരുന്നു. ശിവശങ്കർ പലപ്പോഴും പ്രതികളുടെ ഫ്‌ളാറ്റിൽ പോകുന്നത് തനിക്ക് അറിയാമായിരുന്നെന്നും അരുൺ ബാലചന്ദ്രൻ കസ്റ്റംസിന് മൊഴി നൽകി.

അതേസമയം കേസിൽ സിആപ്റ്റിലെ ഉദ്യോഗസ്ഥരെ കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകും. കോൺസുലേറ്റിൽ നിന്നുള്ള പാർസലുകളെപ്പറ്റി വ്യക്തത വരുത്തുകയാണ് ലക്ഷ്യം.

Read Also : നാട്ടിലും വിദേശത്തും ഫാൻസ് ക്ലബ്; ഫൈസൽ ഫരീദ് തന്ത്രശാലിയായ കുറ്റവാളിയെന്ന് അന്വേഷണ സംഘം

കേസുമായി ബന്ധപ്പെട്ട് സിആപ്റ്റിലെ സിസിടിവി ദൃശ്യങ്ങളും രേഖകളും പരിശോധിച്ച ശേഷമാണ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ കസ്റ്റംസ് തയാറെടുക്കുന്നത്. കോൺസുലേറ്റിൽ നിന്നുള്ള പാർസലുകളെപ്പറ്റി വ്യക്തത വരുത്തുകയാണ് പ്രധാന ലക്ഷ്യം.

കോൺസുലേറ്റിൽ നിന്നുള്ള പാർസൽ സിആപ്റ്റിൽ എത്തിച്ചപ്പോൾ വാങ്ങിച്ചവരും എടപ്പാളിലേക്ക് കൊണ്ടുപോകാൻ സഹായിച്ചവരുമായ ജീവനക്കാരിൽ നിന്നാണ് മൊഴിയെടുക്കുക. ഉന്നതതല നിർദേശത്തെ തുടർന്നാണ് പാർസൽ വാങ്ങിവച്ചതെന്നും എടപ്പാളിലേക്ക് കൊണ്ട് പോയതെന്നും ജീവനക്കാർ മൊഴി നൽകിയിരുന്നു.

Story Highlights gold smuggling, m shivashankar, arun balachandran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top