ഒറ്റയ്ക്ക് താമസിച്ചിരുന്ന മധ്യവയസ്‌കൻ ശുചി മുറിക്കുള്ളിൽ മരിച്ച നിലയിൽ

വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മധ്യവയസ്‌കനെ ശുചി മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ മരയ്ക്കാർ റോഡിൽ വെള്ളരിങ്ങൽ വീട്ടിൽ മാത്യു (67) ആണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു.

ഇക്കഴിഞ്ഞ ഡിസംബറിൽ ഭാര്യ മരിച്ചതിനെ തുടർന്ന് ഒറ്റയ്ക്കാണ് താമസിച്ച് വന്നത്. മക്കൾ രണ്ട് പേരും വിദേശത്താണ്. കഴിഞ്ഞ ദിവസമായി മാത്യുവിനെ പുറത്ത് കാണാത്തതിനാലും വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുകയും ചെയ്ത സാഹചര്യത്തിലും നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചിരുന്നു.

Read Also : കൃഷിയിടത്തിൽ മധ്യവയസ്‌കൻ കുഴഞ്ഞ് വീണു മരിച്ചു; ദേഹമാസകലം പൊള്ളൽ

പൊലീസെത്തി വാതിൽ തകർത്ത് അകത്ത് പ്രവേശിച്ചപ്പോൾ ശുചി മുറിയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പെരുമ്പാവൂർ സിഐ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി പരിശോധനകൾ നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി. ഇദ്ദേഹത്തിന് ഇതിന് മുമ്പ് ഹൃദയാഘാതമുണ്ടായിട്ടുണ്ടെന്ന് വിവരം. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Story Highlights old man found dead at house, ernakulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top