Advertisement

അഞ്ചാം പാതിര ഹിന്ദിയിലേക്ക്; സംവിധാനം മിഥുൻ മാനുവൽ തോമസ്

August 31, 2020
Google News 2 minutes Read

അഞ്ചാം പാതിര ബോളിവുഡിലേക്ക്. മലയാളത്തിൽ മികച്ച വിജയമായി മാറിയ അഞ്ചാം പാതിര ഹിന്ദി റീമേക്കിനൊരുങ്ങുന്നു. കുഞ്ചാക്കോ ബോബൻ നായകനായ സൈക്കോ ത്രില്ലർ സിനിമയായിരുന്നു അഞ്ചാം പാതിര. മലയാളത്തിൽ സിനിമയൊരുക്കിയ മിഥുൻ മാനുവൽ തോമസാണ് സിനിമ ഹിന്ദിയിലും സംവിധാനം ചെയ്യുന്നത്. റിലയൻസ് എന്റർടെയ്ൻമെന്റ്, ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് എന്നീ നിർമാണ കമ്പനികൾ ചേർന്നാണ് സിനിമ നിർമിക്കുക.

Read Also : ‘എപി മുതൽ എപി വരെ’; അഞ്ചാം പാതിര ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി അറിയിച്ച് കുഞ്ചാക്കോ ബോബൻ

2020 ജനുവരി 10ാം തിയതിയാണ് അഞ്ചാം പാതിര റിലീസ് ചെയ്തത്. 60 കോടിക്ക് മുകളിൽ തിയറ്റർ കളക്ഷൻ നേടി മലയാളത്തിലെ ഏറ്റവും പണം വാരി പടങ്ങളിൽ ഒന്നായി മാറിയിരുന്നു ഇത്. ക്രിമിനോളജിസ്റ്റായ ഡോ. അൻവർ ഹുസൈൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ചത്. കൂടാതെ ഷറഫുദ്ദീൻ, ഉണ്ണിമായ പ്രസാദ്, ജിനു ജോസഫ് എന്നിവരും സിനിമയിൽ ഉണ്ടായിരുന്നു. സിനിമക്കായി ക്യമറ ചലിപ്പിച്ചത് ഷൈജു ഖാലിദാണ്. സംഗീതം- സുഷിൻ ശ്യാം, എഡിറ്റ്- സൈജു ശ്രീധരൻ.

Story Highlights anjam pathira, hindi remake

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here