‘എപി മുതൽ എപി വരെ’; അഞ്ചാം പാതിര ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി അറിയിച്ച് കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം ‘അഞ്ചാം പാതിര’ തിയേറ്ററുകളിൽ തകർത്തോടുകയാണ്. സിനിമയെ സ്വീകരിച്ചതിന് ഒരു വ്യത്യസ്ത രീതിയിലാണ് താരം പ്രേക്ഷകർക്ക് നന്ദി അറിയിച്ചിരിക്കുന്നത്. ഇംഗ്ലീഷിലാണ് സമൂഹ മാധ്യമങ്ങളിൽ നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പ്.
Read Also: ഇസുക്കുട്ടൻ ആദ്യമായി തീയേറ്ററിൽ ഇരുന്ന് കണ്ടു ‘അഞ്ചാം പാതിര’; കുഞ്ചാക്കോ ബോബന്റെ മകന്റെ ചിത്രം വൈറൽ
ഇംഗ്ലീഷിൽ എപി എന്നെഴുതിയാൽ അത് അഞ്ചാം പാതിരയ്ക്കും അനിയത്തി പ്രാവിനും ചുരുക്കരൂപമാണ്. അങ്ങനെയാണ് കുറിപ്പിന്റെ തുടക്കം,
‘എപി മുതൽ എപി വരെ (അഥവാ) അനിയത്തി പ്രാവിൽ തുടങ്ങിയ തന്റെ യാത്ര ഇപ്പോൾ അഞ്ചാം പാതിരയിലെത്തിനിൽക്കുകയാണ്. സുധിയിൽ നിന്ന് അൻവർ ഹുസൈൻ വരെ… ചോക്ലേറ്റിൽ നിന്ന് ഡാർക്ക് ചോക്ലേറ്റ് ലുക്കിലേക്ക്… മികച്ച ഒരു റൊമാന്റിക് സിനിമയിൽ നിന്ന് മികച്ചൊരു ക്രൈം ത്രില്ലറിലേക്ക്… പ്രാർത്ഥനകൾക്കൊപ്പം പലതും പഠിക്കുകയുമുണ്ടായി, ഒരായിരം നന്ദി…’
ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്. നേരത്തെ ‘അഞ്ചാം പാതിര’ കാണാൻ തിയേറ്റിൽ കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകൻ ഇസഹാഖിന്റെ ഫോട്ടോകൾ വൈറലായിരുന്നു.
anjam pathira, kunjakko boban