ഫ്‌ളവേഴ്‌സ് ടോപ്പ് സിംഗർ വിജയി ആരാകും ? കലാശപ്പോരാട്ടം ഇന്ന്

top singer grand finale today

പ്രേക്ഷകർ നെഞ്ചിലേറ്റിയ ഫ്‌ളവേഴ്‌സ് ടോപ്പ് സിംഗർ വിജയിയെ ഇന്നറിയാം. പതിമൂന്നര മണിക്കൂർ നീണ്ടുനിൽക്കുന്ന മെഗാ ഫൈനൽ ഇന്നാണ്.

പാട്ടിന്റെ അത്ഭുത പ്രകടനങ്ങൾ കൊണ്ട് മലയാളികളുടെ മനസിൽ കയറിക്കൂടിയ കുഞ്ഞുഗായകർ ഒരിക്കൽ കൂടി നിങ്ങൾക്ക് അരികിലെത്തുകയാണ്. ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ഗ്രാൻഡ് ഫിനാലെയാണ് ഇന്ന് നടക്കുന്നത്. രണ്ട് വർഷം കൊണ്ട് പ്രൊഫഷണൽ ഗായകരോട് കിടപിടിക്കുംവിധം വളർന്ന കുട്ടിപ്പാട്ടുകാർ ഫിനാലെയിൽ കാത്തു വെച്ചത് എന്താണെന്നറിയാൻ കാതോർക്കുകയാണ് ആരാധകർ.

മൂന്ന് ഘട്ടങ്ങളായി നീണ്ടുനിൽക്കുന്ന ഫൈനൽ മത്സരം പൂരാട ദിനത്തിലാണ് ആരംഭിച്ചത്. മെഗാഫൈനലിലെത്തിയ എട്ട് പേരാണ് അന്തിമ പോരാട്ടത്തിൽ ഉണ്ടാവുക. ഇന്ന് രാവിലെ 9ന് തുടങ്ങുന്ന മത്സരം രാത്രി പത്ത് വരെ നീളും. മത്സരാർത്ഥികൾ കച്ചമുറുക്കി വേദി കയ്യടക്കാൻ വരുമ്പോൾ, അതിനൊത്ത ദൃശ്യവിരുന്നൊരുക്കാൻ ഫ്‌ളവേഴ്‌സിന്റെ സാങ്കേതിക പ്രവർത്തകരും തയാറാണ്.

ഒന്നാംസ്ഥാനക്കാരനോടൊപ്പം പ്രേക്ഷകർക്ക് എസ്എംഎസ് വോട്ടിങ്ങിലൂടെ പോപ്പുലർ സിംഗറെയും തെരഞ്ഞെടുക്കാം. തുളസി ബിൽഡേഴ്‌സ് നൽകുന്ന 50ലക്ഷം രൂപയുടെ ഫ്‌ളാറ്റാണ് വിജയിക്ക് ലഭിക്കുക. രണ്ടാം സമ്മാനമായ 15 ലക്ഷം രൂപ സ്‌പോൺസർ ചെയ്തത് കിവി ഐസ് ക്രീംസ് ആണ്. ഇതിനോടകം 20 ലക്ഷം രൂപയുടെ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് ഓരോ മത്സരാർത്ഥിക്കും ഫ്‌ളവേഴ്‌സ് നൽകിയിട്ടുണ്ട്.

Story Highlights top singer grand finale today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top