ഫ്‌ളവേഴ്‌സ് ടോപ് സിംഗറായി സീതാലക്ഷ്മി

പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഫ്ളവേഴ്സ് ടോപ്പ് സിംഗര്‍ വിജയിയായി സീതാലക്ഷ്മി. പതിമൂന്നര മണിക്കൂര്‍ നീണ്ടുനിന്ന മെഗാ ഫൈനലിനൊടുവിലാണ് വിജയിയെ പ്രഖ്യാപിച്ചത്. രണ്ടാം സ്ഥാനം തേജസും മൂന്നാം സ്ഥാനം വൈഷ്ണവി പണിക്കരും നാലാം സ്ഥാനം അദിതി ദിനേശ് നായരും സ്വന്തമാക്കി.
തുളസി ബില്‍ഡേഴ്സ് നല്‍കുന്ന 50 ലക്ഷം രൂപയുടെ ഫ്ളാറ്റാണ് സീതാലക്ഷ്മിക്ക് ലഭിക്കുക. രണ്ടാം സമ്മാനമായ 15 ലക്ഷം രൂപ സ്പോണ്‍സര്‍ ചെയ്തത് കിവി ഐസ് ക്രീംസ് ആണ്. ഇതിനോടകം 20 ലക്ഷം രൂപയുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ഓരോ മത്സരാര്‍ത്ഥിക്കും ഫ്ളവേഴ്സ് നല്‍കിയിട്ടുണ്ട്.
മൂന്ന് ഘട്ടങ്ങളായി നീണ്ടുനിന്ന ഫൈനല്‍ മത്സരം പൂരാട ദിനത്തിലാണ് ആരംഭിച്ചത്. മെഗാഫൈനലിലെത്തിയ എട്ട് പേരാണ് അന്തിമ പോരാട്ടത്തിനിറങ്ങിയത്. ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെയാണ് ഇന്ന് നടന്നത്.



Story Highlights – Flowers Top Singer Seethalakshmi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here