വിധിക്ക് ശേഷം കൈയിൽ ഒരു രൂപയുമായി പ്രശാന്ത് ഭൂഷൺ

കോടതിയലക്ഷ്യ കേസിൽ സുപ്രിം വിധി വന്നതിന് ശേഷം ഒരു രൂപ ഉയർത്തിക്കാട്ടിയ പ്രശാന്ത് ഭൂഷന്റെ ചിത്രം വൈറലാകുന്നു. കേസിൽ പ്രശസ്ത അഭിഭാഷകനായ പ്രശാന്ത് ഭൂഷന് ഒരു രൂപയാണ് പിഴ ഒടുക്കിയിരുന്നത്. അഭിഭാഷകനായ രാജീവ് ധവാനൊപ്പമുള്ള ചിത്രവും പ്രശാന്ത് ഭൂഷന്റെതായി പുറത്ത് വന്നിട്ടുണ്ട്.

പ്രശാന്ത് ഭൂഷൺ നാല് മണിക്ക് മാധ്യമങ്ങളെ കാണുമെന്നും വിവരം. പിഴയൊടുക്കുന്നതിനെ സംബന്ധിച്ച് കൂട്ടായി ഒരു തീരുമാനം എടുക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. പിഴയൊടുക്കുമോ ഇല്ലയോ അതോ വേറെ തീരുമാനമായിരിക്കുമോ എന്ന വിഷയത്തിൽ അദ്ദേഹം കൂടുതൽ പ്രതികരിച്ചില്ല.

Read Also : പ്രശാന്ത് ഭൂഷന് ഒരു രൂപ പിഴയിട്ട് സുപ്രിം കോടതി

കോടതി അലക്ഷ്യകേസിൽ പ്രശാന്ത് ഭൂഷന് ഒരു രൂപ പിഴ ചുമത്തിയിരുന്നു. സെപ്തംബർ 15ന് അകം പിഴയടക്കാനാണ് നിർദേശം. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം തടവ് ലഭിക്കും അല്ലെങ്കിൽ മൂന്ന് വർഷത്തെ പ്രാക്ടീസ് വിലക്കുമാണ് ഉണ്ടാകുക.

കേസില്‍ വിധി പറഞ്ഞത് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ്. കൂടാതെ 2018 ജനുവരിയിൽ മാധ്യമങ്ങൾക്ക് മുന്നിൽ നാല് ജഡ്ജിമാർ പ്രത്യക്ഷരായതും തെറ്റായ നടപടിയെന്ന് സുപ്രിം കോടതി പറഞ്ഞു. ജഡ്ജിമാർ വാർത്താസമ്മേളനം നടത്താൻ പാടില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി. അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയോട് പ്രശാന്ത് ഭൂഷന് മാപ്പ് നൽകാൻ അഭ്യർത്ഥിച്ചു. അദ്ദേഹം ഈ തെറ്റ് ഇനി ആവർത്തിക്കില്ലെന്നും അറ്റോർണി ജനറൽ പറഞ്ഞിരുന്നു.

Story Highlights prashant bhushan, supreme court, one rupee fine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top