ഇത് ഒരു യുഗത്തിന്റെ അന്ത്യം; പ്രണബ് മുഖർജിക്ക് ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രപതി

president condoles pranab mukharjee

അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അദ്ദേഹത്തിന്റെ നിര്യാണം ഒരു യുഗത്തിൻ്റെ അന്ത്യമാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 5 ദശാബ്ദക്കാലം നീണ്ടുനിന്ന വിശിഷ്ടമായ പൊതുജീവിതത്തിൽ, വഹിച്ച ഉന്നത പദവികൾ കണക്കിലെടുക്കാതെ അദ്ദേഹം നിലത്തു വേരൂന്നി നിന്നു എന്നും അദ്ദേഹം പറഞ്ഞു.

Read Also : ഭരണഘടനാ മൂല്യങ്ങളുടെ പരിരക്ഷണത്തിനു വേണ്ടി നിലകൊണ്ട നേതാവ്; പ്രണബ് മുഖർജിക്ക് ആദരാഞ്ജലിയുമായി പിണറായി വിജയൻ

‘മുൻ രാഷ്ട്രപതി ശ്രീ പ്രണബ് മുഖർജി മരണപ്പെട്ടു എന്നറിയുന്നതിൽ സങ്കടമുണ്ട്. അദ്ദേഹത്തിന്റെ നിര്യാണം ഒരു യുഗത്തിൻ്റെ അന്ത്യമാണ്. മഹത്തായ പൊതുജീവിതവുമായി അദ്ദേഹം ഒരു മുനിയുടെ മനോഭാവത്തോടെ ഇന്ത്യയെ സേവിച്ചു. തങ്ങളുടെ ഏറ്റവും നല്ല പുത്രന്മാരിൽ ഒരാളെ നഷ്ടപ്പെട്ടതിൽ രാജ്യം വിലപിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും രാജ്യത്തെ എല്ലാ പൗരന്മാർക്കും അനുശോചനം. 5 ദശാബ്ദക്കാലം നീണ്ടുനിന്ന വിശിഷ്ടമായ പൊതുജീവിതത്തിൽ, വഹിച്ച ഉന്നത പദവികൾ കണക്കിലെടുക്കാതെ അദ്ദേഹം നിലത്തു വേരൂന്നി നിന്നു. രാഷ്‌ട്രീയ ഇടത്തിൽ എമ്പാടുമുള്ള ആളുകൾക്ക് അദ്ദേഹം പ്രിയങ്കരനായിരുന്നു. പ്രഥമ പൗരനെന്ന നിലയിൽ രാഷ്ട്രപതി ഭവനിനെ ജനങ്ങളുമായി കൂടുതൽ അടുപ്പിച്ചുകൊണ്ട് അദ്ദേഹം എല്ലാവരുമായും ബന്ധം തുടർന്നു. പൊതു സന്ദർശനത്തിനായി അദ്ദേഹം അതിന്റെ കവാടങ്ങൾ തുറന്നു. ‘ഹിസ് എക്സലൻസി’ ഉപയോഗം നിർത്താനുള്ള അദ്ദേഹത്തിന്റെ തീരുമാനം ചരിത്രപരമായിരുന്നു.’- രാഷ്ട്രപതി പറഞ്ഞു.

ഡല്‍ഹിയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രണബ് മുഖർജിയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചിരുന്നു. വൈകിട്ട് 5.50 ഓടെയാണ് പ്രണബ് മുഖര്‍ജിയുടെ മരണ വാര്‍ത്ത പുറത്തുവന്നത്.

Story Highlights president condoles pranab mukharjee

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top