ഇന്നത്തെ പ്രധാന വാർത്തകൾ (31-08-2020)

todays news headlines august 31

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വെഞ്ഞാറമ്മൂട് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ബൈക്കിലെത്തിയ സംഘമാണ് മിഥിലാജ് , ഹഖ് മുഹമ്മദ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്.

തിരുവനന്തപുരത്ത് രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ വെട്ടേറ്റു മരിച്ചു

തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ രണ്ടു ഡി.വൈ.എഫ്.ഐ പ്രവർത്തകർ വെട്ടേറ്റു മരിച്ചു. മിഥിലാജ് (30), ഹഖ് മുഹമ്മദ് (24), എന്നിവരാണ് മരിച്ചത്. ബൈക്കിലെത്തിയ സംഘമാണ് ഇരുവരെയും വെട്ടിയത്.

വെഞ്ഞാറമ്മൂട് കൊലപാതകം : മുഖ്യപ്രതി അറസ്റ്റിൽ

വെഞ്ഞാറമ്മൂട് കൊലപാതകത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. സജീവ് എന്ന വ്യക്തിയാണ് അറസ്റ്റിലായത്. പിടികൂടിയ പ്രതിയെ നാട്ടുകാർ ചേർന്ന് ആക്രമിക്കാനുള്ള ശ്രമം നടന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പ്രതികൾ പിടിയിലായെന്നാണ് സൂചന.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകം; തലസ്ഥാനത്ത് സംഘര്‍ഷം

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ തിരുവനന്തപുരം പിഎസ്‌സി ഓഫീസിന് മുന്നില്‍ യൂത്ത് കോണ്ഗ്രസ്-ഡിവൈഎഫ്‌ഐ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് പട്ടിണി സമര പന്തലിലേക്ക് മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പരം കല്ലേറുണ്ടായി. കല്ലേറില്‍ ഇരുവിഭാഗത്തിലെ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റതായാണ് പ്രഥാമിക വിവരം.

ആത്മഹത്യ ചെയ്ത അനുവിന് ഒരു വര്‍ഷം മുന്‍പേ സര്‍ക്കാര്‍ ജോലി ലഭിക്കുമായിരുന്നു; രേഖകള്‍ പുറത്ത്

നിയമനങ്ങൾ കൃത്യസമയത്ത് നടത്താത്തതും സീനിയോറിറ്റി ലിസ്റ്റ് യഥാസമയം പ്രസിദ്ധീകരിക്കാത്തതുമാണ് ചെറുപ്പക്കാരന്റെ ജീവൻ നഷ്ടമാകാൻ കാരണമായതെന്ന് തെളിയിക്കുന്ന രേഖകൾ 24ന്. കഴിഞ്ഞ ഒന്നരവർഷത്തിലേറെയായി 150ലധികം തസ്തികകളാണ് എക്‌സൈസ് വകുപ്പിൽ ഒഴിച്ചിട്ടിരിക്കുന്നത്. സ്ഥാനക്കയറ്റം നൽകി നികത്തേണ്ട ഒഴിവുകൾ യഥാസമയം നികത്തിയിരുന്നെങ്കിൽ മരണപ്പെട്ട അനുവിന് ഒരു വർഷം മുൻപേ നിയമനം കിട്ടുമായിരുന്നു എന്ന് രേഖകളിൽ വ്യക്തമാക്കുന്നു.

ഇന്ന് തിരുവോണം

ലോക മലയാളികൾക്ക് ഇന്ന് തിരുവോണം. അപ്രതീക്ഷിതമായി ലോകത്തെ വരിഞ്ഞുമുറുക്കിയ കൊവിഡ് മഹാമാരിയുടെ ആശങ്കയിൽ ഇത്തവണ ആഘോഷങ്ങളത്രയും പരിമിതപ്പെടുത്തിയിരിക്കുകയാണ്.

Story Highlights todays news headlines august 31

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top